സ്വ​ലാ​ത്ത് മ​ജ്‌ലിസും ദ​ർ​സ് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​വും നാളെ
Friday, May 20, 2022 12:39 AM IST
എ​ട​ക്ക​ര: എ​ട​ക്ക​ര മു​സ്ലിം ഓ​ർ​ഫ​നേ​ജി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ന്നു​വ​ന്നി​രു​ന്ന മാ​സാ​ന്ത സ്വ​ലാ​ത്ത് മ​ജ്ലി​സി​ന്‍റെ​യും ദ​ർ​സ് പ​ഠ​ന​സം​രം​ഭ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന് മു​ണ്ട എം​ഒ​എ​ൽ​പി സ്കൂ​ൾ കാ​ന്പ​സി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സു​ന്നീ യു​വ​ജ​ന സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​സ്‌​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. യ​തീം​ഖാ​ന ട്ര​ഷ​റ​ർ ഇ​സ്ഹാ​ഖ് ഫൈ​സി ചാ​മ​പ്പ​റ​ന്പ്, എസ്‌വൈ​എ​സ് ഈ​സ്റ്റ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം എ​ട​ക്ക​ര, ബ​ഷീ​ർ ബാ​ഖ​വി പൊ·​ള, ഇ​എം​ഒ മു​ദ​രി​സ് മു​ഹ​മ്മ​ദ് ഫാ​ഹിം ബാ​ഖ​വി, പാ​ല​ത്തി​ങ്ങ​ൽ ജു​മാ മ​സ്ജി​ദ് മു​ദ​രി​സ് റ​ഫീ​ഖ് ഫൈ​സി, സു​ലൈ​മാ​ൻ ഫൈ​സി ചു​ങ്ക​ത്ത​റ, അ​ബ്ദു​ൽ​അ​സീ​സ് മു​സ്ല്യാ​ർ മൂ​ത്തേ​ടം, മു​ഹ​മ്മ​ദ് ദാ​രി​മി മു​ണ്ട, അ​ബ്ദു​ൽ​ക​രീം ബാ​ഖ​വി, മു​ഹ​മ്മ​ദ് ഫൈ​സി പാ​താ​ർ, അ​മാ​നു​ല്ല ദാ​രി​മി, ശി​ഹാ​ബ് ഫൈ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നും യ​തീം​ഖാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​ച്ച്.​ഇ​ബ്രാ​ഹിം, ഭാ​ര​വാ​ഹി​ക​ളാ​യ ഹം​സ തെ​ക്കി​ണി, എ.​അ​ബ്ദു​ള്ള, പാ​ങ്ങി​ൽ അ​ബൂ​ബ​ക്ക​ർ ഹാ​ജി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വി​റ​ക് വി​ത​ര​ണ സ​മ​രം

നി​ല​ന്പൂ​ർ: പാ​ച​ക​വാ​ത​ക ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​റ​ക് വി​ത​ര​ണ സ​മ​രം ന​ട​ത്തി. സ​മ​രം കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഷെ​റി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മാ​നു മൂ​ർ​ഖ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.