പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വി​വ​ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളും ഇ​നി ‘ഇ ​നാ​ടി​ലൂ​ടെ’ അ​റി​യാം
Friday, May 20, 2022 12:39 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന-​ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളും പൊ​തു​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഇ-​നാ​ട് ഓ​ണ്‍​ലൈ​ൻ പ​ത്രം ആ​രം​ഭി​ച്ചു.​ഓ​ണ്‍​ലൈ​ൻ പ​ത്ര​മാ​യ ഇ-​നാ​ട്, യു​ട്യൂ​ബ് ചാ​ന​ൽ, ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം പേ​ജ് തു​ട​ങ്ങി​യ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വാ​ർ​ത്ത​ക​ളും വി​ശേ​ഷ​ങ്ങ​ളും പ​ങ്കു വ​ക്കു​ന്ന​ത്. ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. യു​ട്യൂ​ബ് ചാ​ന​ൽ, ഫേ​സ്ബു​ക്ക് പേ​ജ് പ്ര​കാ​ശ​നം അ​സി. ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ (ജ​ന​റ​ൽ) പി.​ബൈ​ജു, അ​സി. ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ (പെ​ർ​ഫോ​മ​ൻ​സ്) എ​ൻ.​കെ ദേ​വ​കി എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന വി​വി​ധ വി​ക​സ​ന-​ക്ഷേ​മ പ​ദ്ധ​തി​ക​ൾ,കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വി​ക​സ​ന ക്ഷേ​മ പ​ദ്ധ​തി​ക​ൾ, ആ​രോ​ഗ്യ പ​രി​പാ​ല​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, മാ​ലി​ന്യ സം​സ്ക​ര​ണം, ദു​ര​ന്ത​നി​വാ​ര​ണ മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്കു​ക. സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ല രം​ഗ​ത്തെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ അ​റി​യി​പ്പു​ക​ൾ ത​ത്സ​മ​യം ത​ന്നെ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ഴി​യു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ സു​താ​ര്യ​വും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യും ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന​തി​നും വി​ക​സ​ന ക്ഷേ​മ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നൂ​ത​ന ആ​ശ​യ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും സ​മൂ​ഹ​ത്തി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ൽ ഉ​ള്ള​വ​രു​മാ​യി പ​ങ്കു​വെ​ക്കു​ന്ന​തി​നും പു​തി​യ കാ​ല​ത്തി​നൊ​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി.