ഒ​രു വ​ർ​ഷം കൊ​ണ്ട് ആ​ശു​പ​ത്രി​യി​ൽ വി​ത​ര​ണം ചെ​യ്ത​ത് ര​ണ്ട​ര ല​ക്ഷം പൊ​തി​ച്ചോ​റു​ക​ൾ
Friday, May 20, 2022 12:40 AM IST
മ​ഞ്ചേ​രി: വ​യ​റെ​രി​യു​ന്ന​വ​രു​ടെ മി​ഴി ന​ന​യാ​തി​രി​ക്കാ​ൻ എ​ന്ന ആ​പ്ത​വാ​ക്യ​വു​മാ​യി ഡി​വൈ​എ​ഫ്ഐ ന​ട​പ്പാ​ക്കു​ന്ന ഹൃ​ദ​യ​പൂ​ർ​വം പ​ദ്ധ​തി ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​യി. പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍​റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​തി​ന​കം വി​ത​ര​ണം ചെ​യ്ത​ത് 2,52,069 പൊ​തി​ച്ചോ​റു​ക​ൾ. വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും സം​ഘാ​ട​ക​ർ വീ​ടു​ക​ളി​ലെ​ത്തി​യാ​ണ് പൊ​തി​ച്ചോ​റു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത്.​ പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഈ ​പൊ​തി​ച്ചോ​റു​ക​ൾ ഏ​റെ ആ​ശ്വാ​സ​മാ​ണ് ന​ൽ​കു​ന്ന​ത്.
ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം കീ​ഴാ​റ്റൂ​ർ മേ​ഖ​ല​യി​ലെ മൂ​ന്ന് യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി സം​ഘ​ടി​പ്പി​ച്ച 1026 ഭ​ക്ഷ​ണ​പ്പൊ​തി​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പ​ദ്ധ​തി​യു​ടെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​സ്ഥാ​ന പ്ര​സി​ഡന്‍റ് വി.​വ​സീ​ഫ്, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ശ്യാം പ്ര​സാ​ദ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ഷ​ബീ​ർ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ബേ​ന​സീ​ർ നാ​വി​ദ്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പി.​ര​തീ​ഷ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജ​സീ​ർ കു​രി​ക്ക​ൾ, ബ്ലോ​ക്ക് ട്ര​ഷ​റ​ർ കെ.​ഫാ​രി​സ്, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍​റു​മാ​രാ​യ പി.​അ​ന​ശ്വ​ര, എ.​പി.​ഷ​മീ​ർ, ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റോ​ഷി​ത്. കു​ന്ന​ത്ത്, സു​ഹൈ​ൽ പു​ൽ​പ്പ​റ്റ, മു​സ്ത​ഫ കീ​ഴാ​റ്റൂ​ർ, അ​നീ​സ് കി​ഴാ​റ്റൂ​ർ, എം.​റ​ഹ്മാ​ൻ, കെ.​ഷാ​ന​വാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

യൂ​ത്ത് ലീ​ഗി​ന്‍റെ
യു​വ​ജാ​ഗ്ര​താ​റാ​ലി ഇ​ന്ന്

അ​ങ്ങാ​ടി​പ്പു​റം: യൂ​ത്ത് ലീ​ഗ് മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ യു​വ ജാ​ഗ്ര​ത റാ​ലി ഇ​ന്ത് അ​ങ്ങാ​ടി​പ്പു​റ​ത്ത് ന​ട​ക്കു​ന്നു.വൈ​കു​ന്നേ​രം നാ​ല് മ​ണി​ക്ക് തി​രൂ​ർ​ക്കാ​ട്ട് നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി അ​ങ്ങാ​ടി​പ്പു​റം ഇ​സാ​ഫ് ബാ​ങ്ക് പ​രി​സ​ര​ത്ത് സ​മാ​പി​ക്കും.
തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മു​സ്ലിം ലീ​ഗ് ദേ​ശീ​യ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​എം.​പി അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ജീ​ബ് കാ​ടേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.