’സ​ഹാ​യി’​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ്
Saturday, May 21, 2022 12:26 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ലെ പു​തി​യ കൂ​ട്ടാ​യ്മ​യാ​യ സ​ഹാ​യ് യു​വ​ജ​ന സാം​സ്കാ​രി​ക സം​ഘം ഇ​ന്ന നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ര​ക്ത​ബാ​ങ്ക് ഡ​യ​റ​ക്ട​റി ആ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ക്കും.
നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന സാ​ങ്കേ​തി​ക സം​രം​ഭ​മാ​ണി​ത്. സ​ഹാ​യ് ര​ക്ത​ബാ​ങ്ക് ആ​പ്പ് ഏ​തൊ​രാ​ളു​ടെ മൊ​ബൈ​ലി​ൽ നി​ന്നും പ്ലേ​സ്റ്റോ​ർ വ​ഴി ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ആ​പ്പി​ൽ നാ​ലു ഓ​പ്ഷ​നു​ക​ൾ ഉ​ണ്ടാ​കും. ആ​ദ്യ​ത്തേ​തു ര​ക്തം കൊ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​ത​യു​ള്ള​വ​ർ​ക്കു ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള​താ​ണ്.
ര​ണ്ടാ​മ​ത്തേ​ത് ആ​ർ​ക്കാ​ണോ ര​ക്തം ആ​വ​ശ്യ​മു​ള്ള​തു അ​വ​ർ​ക്കു അ​നു​യോ​ജ്യ​മാ​യ ദാ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള​ള​താ​ണ്. അ​ടു​ത്ത​താ​യി സ​ഹാ​യ് സം​ഘ​ത്തി​നെ​ക്കു​റി​ച്ചു​ള​ള വി​വ​ര​ണ​മാ​ണ്. നാ​ലാ​മ​താ​യി സ​ഹാ​യ് സം​ഘ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി​യു​ടെ വാ​ട്സ് ആ​പ്പ് ന​ന്പ​റി​ലേ​ക്കു നേ​രി​ട്ട് സ​ഹാ​യം ചോ​ദി​ക്കു​ന്ന സ​ന്ദേ​ശം എ​ത്തു​ന്ന​താ​ണ്. ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ അ​ഹ​ല്യ ക​ണ്ണാ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചു സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പും ഇ​ന്നു ന​ട​ത്തും.
രാ​വി​ലെ ഒ​ന്പ​തി​നു എ​ഡി​എം എ​ൻ.​എം. മെ​ഹ​റ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ എ.​പി. സി​ന്ധു, യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശ്യാം ​പ്ര​സാ​ദ്, ജി​ല്ലാ യൂ​ത്ത് ഓ​ഫീ​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ വി​കാ​രി ഫാ. ​ബി​ജു തു​രു​ത്തേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ പാ​യി​ന്പാ​ടം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഫ​ജീ​ഷ് എ​ര​ഞ്ഞി​ക്ക​ൽ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ചീ​നി ചെ​റി​യാ​പ്പു, മു​ത്തു പാ​ടി​ക്കു​ന്ന്, ഷ​മീ​ർ കൊ​ട്ട​ന്പാ​ള, പി.​സി. ഇ​ജാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.