കൂ​ടു​ത​ൽ ഇ​ലക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ നിരത്തിലിറക്കാൻ അനർട്ട്
Saturday, May 21, 2022 12:27 AM IST
മ​ല​പ്പു​റം: അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ൽ നി​ന്നു നാ​ടി​നെ ര​ക്ഷി​ക്കാ​ൻ കൂ​ടു​ത​ൽ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കാ​നൊ​രു​ങ്ങി അ​ന​ർ​ട്ട്.
സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ കൂ​ടു​ത​ൽ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​മൊ​രു​ക്കാ​ൻ അ​ന​ർ​ട്ടി​ന്‍റെ ഇ-​മൊ​ബി​ലി​റ്റി പ്രൊ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ജി​ല്ല​യി​ൽ ഇ​ല​ക്ട്രി​ക് ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ൾ സ​ജ്ജീ​ക​രി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.
അ​ഞ്ചു മു​ത​ൽ എ​ട്ടു വ​ർ​ഷം വ​രെ ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ ല​ഭ്യ​മാ​ക്കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പു​തി​യ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളാ​ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. ഇ​തു​സം​ബ​ന്ധി​ച്ച് ധ​ന​കാ​ര്യ​വ​കു​പ്പ് പ്ര​ത്യേ​ക ഉ​ത്ത​ര​വും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ക​രാ​ർ പ്ര​കാ​ര​മു​ള്ള ഡീ​സ​ൽ, പെ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ൾ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളാ​ണെ​ന്നു ഉ​റ​പ്പു​വ​രു​ത്തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യാ​ണ് അ​ന​ർ​ട്ട് ഇ-​മൊ​ബി​ലി​റ്റി പ്രൊ​ജ​ക്ട് ന​ട​പ്പാ​ക്കു​ന്ന​ത്.
ഇ​തു​പ്ര​കാ​രം വി​വി​ധ വ​കു​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന നി​ല​വി​ലു​ള​ള കാ​റു​ക​ൾ​ക്കു പ​ക​രം ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണെ​ന്നു അ​ന​ർ​ട്ട് ജി​ല്ലാ എ​ൻ​ജി​നീ​യ​ർ ദി​ൽ​ഷാ​ദ് അ​ഹ​മ്മ​ദ് ഉ​ള്ളാ​ട്ടി​ൽ പ​റ​ഞ്ഞു.
ഒ​റ്റ​ത്ത​വ​ണ ചാ​ർ​ജിം​ഗി​ൽ 120 കി​ലോ​മീ​റ്റ​ർ മു​ത​ൽ 450 കി​ലോ​മീ​റ്റ​ർ വ​രെ മൈ​ലേ​ജ് ല​ഭി​ക്കു​ന്ന ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളാ​ണ് അ​ന​ർ​ട്ട് മു​ഖേ​ന ല​ഭ്യ​മാ​ക്കു​ന്ന​ത്. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കു അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ കു​റ​വാ​ണെ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ വ​കു​പ്പു​ക​ളി​ലേ​ക്ക് പ​ദ്ധ​തി വ്യാ​പി​പ്പി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന​ർ​ട്ട് അ​ധി​കൃ​ത​ർ. ഇ​തി​ന്‍റെ ആ​ദ്യ പ​ടി​യാ​യി പെ​രി​ന്ത​ൽ​മ​ണ്ണ മൂ​സ​ക്കു​ട്ടി സ്മാ​ര​ക ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ന​ർ​ട്ട് സ്ഥാ​പി​ക്കു​ന്ന ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.
ദേ​ശീ​യ​പാ​ത, മ​റ്റു പ്ര​ധാ​ന റോ​ഡു​ക​ൾ സ​ർ​ക്കാ​ർ സ്ഥ​ല​ങ്ങ​ൾ, കെ​ടി​ഡി​സി ഹോ​ട്ട​ലു​ക​ൾ, ടേ​ക്ക് എ ​ബ്രേ​ക്ക് സെ​ന്‍റ​റു​ക​ൾ, ഡി​ടി​പി​സി പാ​ർ​ക്കു​ക​ൾ, ഫോ​റ​സ്റ്റ് ചെ​ക്ക്പോ​സ്റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത് 1000 സ്ക്വ​യ​ർ ഫീ​റ്റ് സ്ഥ​ലം (2.5 സെ​ന്‍റ്) എ​ങ്കി​ലും ല​ഭ്യ​മാ​യാ​ൽ പ​ബ്ലി​ക് ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കാ​നാ​കും.