ചീ​നി​ക്ക​ൽ​പ്പാ​റ ആ​ദി​വാ​സി കോ​ള​നി സ​ബ് ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു
Sunday, May 22, 2022 12:04 AM IST
പ​ട്ടി​ക്കാ​ട്: മ​ഴ ക​ന​ത്ത​തോ​ടെ ദു​രി​ത​ത്തി​ലാ​യ മ​ണ്ണാ​ർ​മ​ല ചീ​നി​ക്ക​ൽ​പ്പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ൽ സ​ബ് ക​ള​ക്ട​ർ ശ്രീ​ധ​ന്യയു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന മൂ​ന്നു സ്ത്രീ​ക​ളെ ഓ​ൾ​ഡ് ഏ​ജ് ഹോ​മിേ​ലേ​ക്കു മാ​റ്റാ​നും പ​ഠ​ന​സൗ​കാ​ര്യം ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ൾ​ക്ക് സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ച​താ​യി സ​ബ് ക​ള​ക്ട​ർ അ​റി​യി​ച്ചു. വാ​സ​യോ​ഗ്യ​മാ​യ സ്ഥ​ല​ത്ത് ഭൂ​മി ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് ഇ​വ​ർ​ക്ക് വീ​ട് വ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തെ​ന്നും അ​റി​യി​ച്ചു.

ഐ​ടി​ഡി​സി ഓ​ഫീ​സ​ർ സ​മീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദി​വാ​സി​ക​ൾ​ക്കു ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും വ​സ്ത്ര​വും ന​ൽ​കി. വി​ല്ലേ​ജ് ഓ​ഫീ​സ​ർ നി​ഷ, വാ​ർ​ഡം​ഗം ഹൈ​ദ​ർ തോ​ര​പ്പ, റി​യ​ൽ സ്്റ്റാ​ർ ക്ല​ബ് ഭാ​ര​വാ​ഹി റാ​ഫി കൊ​ട​ക്കാ​ട്ടു​തൊ​ടി എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.