പു​ഴ​യി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു
Sunday, May 22, 2022 10:49 PM IST
നി​ല​ന്പൂ​ർ: വ​ട​പു​റം കു​തി​ര​പു​ഴ​യി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. വ​ട​പു​റം പ​രേ​ത​നാ​യ മു​ക്കാ​ട്ട് ജെ​യിം​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (68) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ആ​റു മ​ണി​യോ​ടെ വ​ട​പു​റം പാ​ല​ത്തി​നി​ട​യി​ലാ​യി കു​തി​ര​പു​ഴ​യി​ൽ കാ​ണ​പ്പെ​ട്ട​ത്. രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ​വ​രാ​ണ് മൃ​ത​ദേ​ഹം പു​ഴ​യി​ൽ പൊ​ങ്ങി​കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.

ഫ​യ​ർ​ഫോ​ഴ്സ്, ഇ​ആ​ർ​എ​ഫ് എ​ന്നി​വ​രെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. നി​ല​ന്പൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 3.30 തോ​ടെ​യാ​ണ് ഇ​വ​രെ വ​ട​പു​റം ഫു​ഡ് ഗേ​റ്റി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ൽ നി​ന്നു കാ​ണാ​താ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ഫ​യ​ർ​ഫോ​ഴ്സും ഇ​ആ​ർ​എ​ഫും ചേ​ർ​ന്നു തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. മ​ക​ൾ: കൊ​ച്ചു​റാ​ണി. മ​രു​മ​ക​ൻ: ജോ​ഷി.