ശു​ചീ​ക​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ
Tuesday, May 24, 2022 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ര​സ​ഭ​യു​ടെ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണി​ലെ ക​ല്ലു​വ​ര​ന്പ് തോ​ട്ടി​ൽ നി​ന്നു മാ​ലി​ന്യ​ങ്ങ​ളും പു​ല്ലു​ക​ളും നീ​ക്കം ചെ​യ്തു.
പെ​രി​ന്ത​ൽ​മ​ണ്ണ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദി​ലീ​പ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മു​നീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ട്രോ​മാ കെ​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ യൂ​ണി​റ്റും ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സം നേ​രി​ട്ടി​രു​ന്ന ബൈ​പ്പാ​സ്് ജം​ഗ്ഷ​ൻ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ണ്ടാ​യി​രു​ന്ന പു​ൽ​ക്കാ​ടു​ക​ളും വെ​ട്ടി​മാ​റ്റി.
ട്രോ​മാ​കെ​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് ലീ​ഡ​ർ ജ​ബ്ബാ​ർ ജൂ​ബി​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യൂ​ണി​റ്റം​ഗ​ങ്ങ​ളാ​യ ഫ​വാ​സ് മ​ങ്ക​ട, ഷ​ഫീ​ദ് പാ​താ​യ്ക്ക​ര, ഷു​ഹൈ​ബ് മാ​ട്ടാ​യ,ഷം​സു പു​ലാ​മ​ന്തോ​ൾ, ജ​ബ്ബാ​ർ ഒ​ട​മ​ല, സ​ക്കീ​ർ കു​ന്ന​പ്പ​ള്ളി, സ​ൽ​മാ​ൻ ഒ​ട​മ​ല, ഷം​സു പാ​ലൂ​ർ, ജി​ൻ​ഷാ​ദ് പൂ​പ്പ​ലം, അ​ൻ​വ​ർ ഫൈ​സി പാ​താ​യ്ക്ക​ര, സി​ദി​ഖ് ക​ക്കൂ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.