50:50 ലോ​ട്ട​റി വി​ൽ​പ്പ​ന ബ​ഹി​ഷ്ക​രി​ക്കും: ഐ​എ​ൻ​ടി​യു​സി
Tuesday, May 24, 2022 12:28 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഞാ​യ​റാ​ഴ്ച ദി​വ​സം ന​റു​ക്കെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച 50:50 ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ്പ​ന ബ​ഹി​ഷ്ക്ക​രി​ക്കാ​ൻ ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി ക​മ്മി​റ്റി നേ​തൃ​ത്വം അ​റി​യി​ച്ചു.
കോ​വി​ഡി​നു ശേ​ഷം ഞാ​യ​റാ​ഴ്ച​ക​ളി​ൽ വി​ജ​ന​മാ​യ സ്ഥി​തി​യാ​ണ്. ബ​സു​ക​ൾ ഭൂ​രി​പ​ക്ഷ​വും സ​ർ​വീ​സ​ല്ല. തൊ​ഴി​ലി​ട​ങ്ങ​ൾ അ​ട​ഞ്ഞു കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് പ​ല​യി​ട​ത്തും. ജ​ന​സ​മൂ​ഹം വ​ലി​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്പോ​ൾ ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്താ​തെ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 50 രൂ​പ​യു​ടെ ഞാ​യ​റാ​ഴ്ച​യി​ലെ ലോ​ട്ട​റി, ലോ​ട്ട​റി വി​ൽ​പ്പ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബം ന​ശി​ക്കു​ന്ന ലോ​ട്ട​റി​യാ​ണെ​ന്നും ഐ​എ​ൻ​ടി​യു​സി ചൂ​ണ്ടി​ക്കാ​ട്ടി. ആ​യ​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നു ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി തോ​പ്പി​ൽ രാ​ജേ​ന്ദ്ര​ൻ, പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​പി.​മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.