അ​ഞ്ചു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റി
Tuesday, May 24, 2022 12:28 AM IST
മ​ഞ്ചേ​രി : പെ​രി​ന്പ​ലം സൈ​താ​ലി​ക്കു​ട്ടി സ്മാ​ര​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ആ​സ്റ്റ​ർ ഡി​എം ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മി​ച്ചു ന​ൽ​കി​യ അ​ഞ്ചു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റി.
ഒ​റ്റ​ക​ത്ത് ചോ​ല​ക്ക​ൽ യൂ​സ​ഫ്, കാ​രാ​ട​ൻ ക​ദീ​ജ, പൂ​യി​ക്കു​ത്ത് സാ​ദി​ഖ്, ക​ര​ന്പ​ൻ ഫ​സ​ലു​റ​ഹ്മാ​ൻ, പെ​രു​മു​ണ്ണി മ​ണ്ണി​ൽ അ​നീ​സ് എ​ന്നി​വ​ർ​ക്കാ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ഇ​തു​വ​രെ 41 പേ​ർ​ക്കാ​ണ് ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ് താ​ക്കോ​ൽ കൈ​മാ​റി. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ കെ.​എം മു​സ്ത​ഫ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ മോ​ഹ​ൻ​ദാ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ടി.​കെ ഹം​സ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ടി.​കെ.​എ ഷാ​ഫി, വി.​പി അ​നി​ൽ, ല​ത്തീ​ഫ് കാ​സിം, മ​ജ്നു, എ​റ​മു​ഹാ​ജി, കെ.​എം അ​ബ്ദു​ൾ​ഹ​മീ​ദ് ബാ​ഷാ​നി, വാ​ർ​ഡ് മെം​ബ​ർ മു​ഹ​മ്മ​ദ​ലി ക​ണ്ണ​ച്ച​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.