തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ ത​ക​ർ​ക്കു​ന്ന കേ​ന്ദ്ര ന​യ​ത്തി​നെ​തി​രേ സ​മ​രം
Wednesday, May 25, 2022 12:11 AM IST
മ​ല​പ്പു​റം: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ ത​ക​ർ​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്നു ന​ട​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​ർ​ച്ചും ധ​ർ​ണ​യും വി​ജ​യി​പ്പി​ക്കാ​ൻ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളോ​ടും എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.
ജി​ല്ല​യി​ലെ 16 കേ​ന്ദ്ര​ങ്ങ​ളി​ലെ കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ഓ​ഫീ​സി​ലേ​ക്കാ​ണ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​ന്ന​ത്.
കേ​ന്ദ്ര ബ​ജ​റ്റി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തു​ക വെ​ട്ടി​ക്കു​റ​ച്ച​ത് പു​ന:​സ്ഥാ​പി​ക്കു​ക. പാ​ച​ക​വാ​ത​ക, ഇ​ന്ധ​ന​വി​ല കു​റ​ക്കു​ക, തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി 600 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കു​ക, ജാ​തി തി​രി​ച്ചു കൂ​ലി ന​ൽ​കു​ന്ന​ത് നി​ർ​ത്തു​ക, തൊ​ഴി​ലു​റ​പ്പ് മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യും സാ​ധ​ന സാ​മ​ഗ്രി​ക​ളു​ടെ വി​ല​യും ന​ൽ​കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം.
ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​കെ. ആ​യി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സെ​ക്ര​ട്ട​റി അ​സൈ​ൻ കാ​രാ​ട്ട് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഗി​രി​ജ സു​രേ​ന്ദ്ര​ൻ, എം.​പി അ​ബ്ദു​ൾ അ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.