ഫൈ​വ്സ് ഫു​ട്ബോ​ൾ: സോ​ക്ക​ർ പ​രി​യാ​പു​രം ജേ​താ​ക്ക​ൾ
Wednesday, May 25, 2022 12:11 AM IST
അ​ങ്ങാ​ടി​പ്പു​റം: പ​രി​യാ​പു​രം മ​രി​യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി സം​ഘ​ടി​പ്പി​ച്ച ഒ​ന്നാ​മ​ത് ഫൈ​വ്സ് (അ​ണ്ട​ർ- 17) ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ സോ​ക്ക​ർ പ​രി​യാ​പു​രം ജേ​താ​ക്ക​ളാ​യി.
ഫൈ​ന​ലി​ൽ 4-1ന് ​കെ​വൈ​ഡി​എ​ഫ് കൊ​ണ്ടോ​ട്ടി​യെ തോ​ൽ​പ്പി​ച്ചാ​ണ് സോ​ക്ക​ർ ടീം ​കി​രീ​ടം ചൂ​ടി​യ​ത്. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി പി.​മു​ഹ​മ്മ​ദ് യാ​സി​റും മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി സി.​മു​ഹ​മ്മ​ദ് ഷ​ഹ​ലും പു​ര​സ്കാ​രം നേ​ടി. അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ ഫാ.​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ക്കാ​ഡ​മി സെ​ക്ര​ട്ട​റി മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, പാ​രി​ഷ് ട്ര​സ്റ്റി മാ​ത്യു പു​തു​പ്പ​റ​ന്പി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ഇ​യ്യാ​ലി​ൽ, അ​ക്കാ​ഡ​മി പ​രി​ശീ​ല​ക​രാ​യ കെ.​എ​സ്. സി​ബി, ജ​സ്റ്റി​ൻ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​ക്കാ​ഡ​മി സെ​ക്ര​ട്ട​റി മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
ജേ​താ​ക്ക​ൾ​ക്ക് 5000 രൂ​പ​യും ട്രോ​ഫി​യും റ​ണ്ണേ​ഴ്സ് അ​പ്പി​ന് 3000 രൂ​പ​യും ട്രോ​ഫി​യും ന​ൽ​കി.
ട്ര​ഷ​റ​ർ ജെ​റി​ൻ ജോ​ർ​ജ്, ജോ​സ് കൊ​ല്ല​റേ​ട്ട്, സേ​വ്യ​ർ മു​ട്ട​ത്ത്, അ​ഖി​ൽ സെ​ബാ​സ്റ്റ്യ​ൻ, സ​ജി പു​തു​പ്പ​റ​ന്പി​ൽ, ബി​നു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.