ടാ​ങ്ക​ർ ലോ​റി ഡി​വൈ​ഡ​റി​ലി​ടി​ച്ച് അ​പ​ക​ടം
Sunday, June 19, 2022 11:41 PM IST
മ​ഞ്ചേ​രി: മ​ല​പ്പു​റം റോ​ഡി​ൽ 22-ാം മൈ​ലി​ൽ ടാ​ങ്ക​ർ ലോ​റി ഡി​വൈ​ഡ​റി​ലി​ടി​ച്ച് അ​പ​ക​ടം. ഞാ​യ​റ​ഴ്ച പു​ല​ർ​ച്ച മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഏ​റ​ണാ​കു​ള​ത്ത് നി​ന്നും ഇ​ന്ധ​ന​വു​മാ​യി കൂ​ട​ര​ഞ്ഞി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം വി​ട്ട ലോ​റി വ​ള​വി​ലെ ഡി​വൈ​ഡ​റി​ൽ മൂ​ന്ന് മീ​റ്റ​റോ​ളം ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ലോ​റി​യു​ടെ മു​ൻ​ഭാ​ഗ​ത്തെ ട​യ​റു​ക​ൾ വേ​ർ​പ്പെ​ട്ടു.

12,000 ലി​റ്റ​ർ ശേ​ഷി​യു​ള്ള ടാ​ങ്കി​ൽ 8000 ലി​റ്റ​ർ ഡീ​സ​ലും 4000 ലി​റ്റ​ർ പെ​ട്രോ​ളു​മാ​യി​രു​ന്നു. ലോ​റി​യു​ടെ മു​ൻ​ഭാ​ഗ​ത്തോ​ട് ചേ​ർ​ന്നു​ള്ള പെ​ട്രോ​ൾ ചേം​ബ​റി​ന് ചോ​ർ​ച്ച അ​നു​ഭ​വ​പ്പെ​ട്ടു. കൂ​ടാ​തെ ലോ​റി​യു​ടെ ഇ​ന്ധ​ന ടാ​ങ്കി​നും ചോ​ർ​ച്ച​യു​ണ്ടാ​യ​ത് ഭീ​തി പ​ര​ത്തി. പെ​ട്രോ​ൾ ലീ​ക്കാ​യി റോ​ഡി​ലൂ​ടെ ഒ​ഴു​കി. മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷ നി​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ആ​ദ്യം ത​ന്നെ ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ട്ടു. തു​ട​ർ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ്, ട്രോ​മാ​കെ​യ​ർ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ചാ​ക്കു​ക​ളി​ൽ മ​ണ​ൽ നി​റ​ച്ച് കൊ​ണ്ടു​വ​ന്നു റോ​ഡി​ന്‍റെ അ​രി​കി​ൽ ത​ട​യ​ണ കെ​ട്ടി പെ​ട്രോ​ൾ ഡ്രെ​യി​നേ​ജി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത് ത​ട​ഞ്ഞു​നി​ർ​ത്തി. ഒ​പ്പം പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധ​വും വി​ച്ഛേ​ദി​ച്ചു.

എം ​സീ​ൽ ഉ​പ​യോ​ഗി​ച്ച് ടാ​ങ്കി​ന്‍റെ ചോ​ർ​ച്ച അ​ട​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. പി​ന്നീ​ട് മു​ട്ടി​പ്പാ​ല​ത്തു​ള്ള ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം പ​ന്പി​ൽ നി​ന്നും ഒ​രു ടാ​ങ്ക​ർ വ​രു​ത്തി അ​തി​ലേ​ക്ക് ചോ​ർ​ന്നു പോ​കു​ന്ന പെ​ട്രോ​ൾ മാ​റ്റാ​ൻ ശ്ര​മം ന​ട​ത്തി. ഈ ​ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ സാ​നി​റ്റ​റി ഷോ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് വാ​ട്ട​ർ ടാ​ങ്കു​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ത്തി​ന​ടു​ത്തെ​ത്തി​ച്ച് ഒ​ഴു​കി​പ്പോ​കു​ന്ന പെ​ട്രോ​ൾ വ​ലി​യ ഹോ​സു​പ​യോ​ഗി​ച്ച് അ​തി​ലേ​ക്ക് മാ​റ്റി സു​ര​ക്ഷി​ത​മാ​യി അ​ട​ച്ചു​വെ​ച്ചു. അ​പ​ക​ടം സം​ഭ​വി​ച്ച​തോ​ടെ മ​ഞ്ചേ​രി -മ​ല​പ്പു​റം റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ന​ഗ​ര​ത്തി​ൽ നി​ന്നു​ത​ന്നെ വാ​ഹ​നം വ​ഴി​തി​രി​ച്ചു​വി​ട്ടു.

ര​ണ്ട് ക്ര​യി​നു​ക​ൾ ഉ​പ​യോ​ഗി​ച്ച് ടാ​ങ്ക​ർ ലോ​റി റോ​ഡി​ൽ നി​ന്നും മാ​റ്റി മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ട്ട മു​ട്ടി​പ്പാ​ലം ഉ​ള്ളാ​ടം​കു​ന്ന് റോ​ഡി​ൽ മി​നി ലോ​റി ചെ​രി​ഞ്ഞ​തോ​ടെ ഈ ​റോ​ഡി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷ സേ​ന, പോ​ലീ​സ്, സി​വി​ൽ ഡി​ഫ​ൻ​സ്, ടോ​മ​കെ​യ​ർ മ​റ്റു സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഏ​ഴ് മ​ണി​ക്കൂ​റോ​ള​മെ​ടു​ത്താ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​ദീ​പ് പാ​ന്പ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ അ​ബ്ദു​ൽ ക​രീം, ജം​ഷാ​ദ്, ഫി​റോ​സ്, റു​മേ​ഷ്, ഇ​ല്യാ​സ്, ന​ന്ദ​കു​മാ​ർ, ജോ​യ് ഏ​ബ്ര​ഹാം, ഹോം ​ഗാ​ർ​ഡു​മാ​രാ​യ സു​രേ​ഷ് രാ​ജേ​ഷ്, സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളാ​യ ജം​ഷീ​ർ, അ​നൂ​പ് എ​ന്നി​വ​രും പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.