മു​ജീ​ബ് വ​ധ​ക്കേ​സ്: അ​ന്വേ​ഷ​ണം പ്ര​ത്യേ​ക ഏ​ജ​ൻ​സി​യെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന്
Wednesday, June 22, 2022 11:52 PM IST
നി​ല​ന്പൂ​ർ: പു​ലി​ക്കോ​ട്ടി​ൽ മു​ജീ​ബ് വ​ധം സം​ബ​ന്ധി​ച്ച് കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ക്കു​ന്ന​താ​യി ബി​ജെ​പി ന്യൂ​ന​പ​ക്ഷ​മോ​ർ​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​തോ​മ​സ് ആ​രോ​പി​ച്ചു. ചി​ല​ർ ത​യാ​റാ​ക്കി​യ തി​ര​ക്ക​ഥ​യ്ക്ക​നു​സ​രി​ച്ച് ഇ​തി​ലെ ഉ​ന്ന​ത​ൻ​മാ​രെ സം​ര​ക്ഷി​ക്കാ​ൻ ഡ​മ്മി പ്ര​തി​ക​ളെ വ​ച്ച് കൊ​ല​പാ​ത​ക​ത്തെ ആ​ത്മ​ഹ​ത്യ​യാ​ക്കി മാ​റ്റി കേ​സ് അ​ട്ടി​മ​റി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് ലോ​ക്ക​ൽ പോ​ലീ​സ് ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ൽ കേ​സി​ന്‍റെ
അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ഏ​ജ​ൻ​സി​യെ ഏ​ൽ​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ക​രു​വാ​ര​കു​ണ്ടി​ൽ ക​ന​ത്ത മ​ഴ;
താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി

ക​രു​വാ​ര​കു​ണ്ട്: ഇ​ന്ന​ലെ ഉ​ച്ച​ക്കു ശേ​ഷം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ക​രു​വാ​ര​കു​ണ്ടി​ലെ ഒ​ലി​പ്പു​ഴ​യും ക​ല്ല​ൻ​പു​ഴ​യും നി​റ​ഞ്ഞൊ​ഴു​കി. മൂ​ന്നു മ​ണി​ക്കൂ​റോ​ളം പെ​യ്ത മ​ഴ​യി​ൽ നി​ര​വ​ധി വീ​ടു​ക​ളു​ടെ മു​റ്റ​ത്ത് വെ​ള്ളം ക​യ​റി ത​ക​ർ​ച്ചാ ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. ഉ​ച്ച​ക​ഴി​ഞ്ഞാ​ൽ ദി​വ​സ​വും ക​ന​ത്ത മ​ഴ​യാ​ണ് പ്ര​ദേ​ശ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.