വാ​തി​ൽ​പ്പ​ടി സേ​വ​ന പ​ദ്ധ​തി: സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ശീ​ല​നം
Wednesday, June 22, 2022 11:52 PM IST
മ​ല​പ്പു​റം: സേ​വ​നാ​വ​കാ​ശ​ങ്ങ​ൾ അ​ർ​ഹ​രു​ടെ വീ​ടു​ക​ളി​ലെ​ത്തു​ന്ന വാ​തി​ൽ​പ്പ​ടി സേ​വ​നം പ​ദ്ധ​തി​യു​ടെ വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. പ്രാ​യാ​ധി​ക്യം, ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ, അ​തി​ദാ​രി​ദ്രം തു​ട​ങ്ങി​യ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും അ​റി​വി​ല്ലാ​യ്മ​യാ​ലും മ​റ്റു പ്ര​ശ്ന​ങ്ങ​ളാ​ലും അ​ടി​സ്ഥാ​ന സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം ല​ഭ്യ​മാ​കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കും വീ​ട്ടു​പ​ടി​ക്ക​ൽ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളും ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ളും എ​ത്തി​ക്കു​വാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് വാ​തി​ൽ​പ്പ​ടി സേ​വ​ന പ​ദ്ധ​തി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു ദി​ന ക​ർ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ 51 വാ​ർ​ഡു​ക​ളി​ൽ നി​ന്നാ​യി 102 സ​ന്ന​ദ്ധ​ത പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് വാ​തി​ൽ​പ്പ​ടി സേ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. ന​ഗ​ര​സ​ഭ​യി​ലെ 51 വാ​ർ​ഡു​ക​ളി​ലെ​യും ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, വാ​ർ​ഡു​ക​ളി​ലെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, അ​ക്ഷ​യ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കാ​യാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.
തൃ​ക്കാ​വ് മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീ​നാ​സു​ദേ​ശ​ൻ അ​ധ്യ​ക്ഷ​യാ​യി. ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷന്മാ​രാ​യ എം. ​ആ​ബി​ദ, ര​ജീ​ഷ് ഉൗ​പ്പാ​ല, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​രു​ണ്‍ കെ.​എ​സ്, വി.​ടി. പ്രി​യ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കി​ല പ​രി​ശീ​ല​ക​രാ​യ വാ​സു​ദേ​വ​ൻ മാ​സ്റ്റ​ർ, കെ.​പി രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ ക്ലാ​സെ​ടു​ത്തു.