കൊ​ണ്ടോ​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ
Friday, June 24, 2022 12:28 AM IST
മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ വ​രു​ന്ന അ​ഞ്ച് വ​ർ​ഷ​ക്കാ​ല​ത്തി​നു​ള്ളി​ൽ ന​ട​പ്പാ​ക്കേ​ണ്ട പ​ദ്ധ​തി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ക​സ​ന രേ​ഖ​യ്ക്കും 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി രേ​ഖ​യ്ക്കും അം​ഗീ​കാ​രം ന​ൽ​കി വി​ക​സ​ന സെ​മി​നാ​ർ. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി ഷെ​ജി​നി ഉ​ണ്ണി വി​ക​സ​ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നും ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും സം​യു​ക്ത​മാ​യി ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​ത​ട​ക്ക​മു​ള്ള എ​ല്ലാ പ​ദ്ധ​തി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് വ​ർ​ക്കി​ങ് ഗ്രൂ​പ്പു​ക​ളു​ടെ കൃ​ത്യ​മാ​യ മേ​ൽ​നോ​ട്ടം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഭ്യ​ർ​ത്ഥി​ച്ചു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.കെ.അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​നാ​യി.

വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മു​ഹ്സി​ല ഷ​ഹീ​ദ് വി​ക​സ​ന കാ​ഴ്ച​പ്പാ​ട് അ​വ​ത​രി​പ്പി​ച്ചു. ക്ഷേ​മ കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ.​ടി റ​സീ​ന, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​പി അ​ബ്ദു​ൾ​ഷു​ക്കൂ​ർ. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ചെ​ന്പ​ൻ മു​ഹ​മ്മ​ദാ​ലി, പി.​കെ.​അ​ബ്ദു​ള്ള കോ​യ, എ.​പി.​ജ​മീ​ല, വാ​സു​ദേ​വ​ൻ മാ​സ്റ്റ​ർ, മ​ല​യി​ൽ അ​ബ്ദു​റ​ഹ്മാ​ൻ, മ​ഹേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ആ​സൂ​ത്ര​ണ ക​മ്മ​റ്റി ഉ​പാ​ധ്യ​ക്ഷ​ൻ അ​ലി,അ​സി​സ്റ്റ​ന്‍റ് പ്ലാ​ൻ കോ​ർ​ഡി​നേ​റ്റ​ർ രാ​ജേ​ഷ് എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഗ്രാ​മ - ബ്ലോ​ക്ക് - പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, വ​ർ​ക്കി​ങ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ​മാ​ർ, ക​ണ്‍​വീ​ന​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.