ഖാ​ദി നെ​യ്ത്ത് കേ​ന്ദ്രം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
Friday, June 24, 2022 12:28 AM IST
മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ആ​ന​മ​ങ്ങാ​ട് ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ ഖാ​ദി കേ​ന്ദ്ര​ത്തി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച ഖാ​ദി നെ​യ്ത്ത് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് 3.30ന് ​കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും. ആ​ന​മ​ങ്ങാ​ട് ഖാ​ദി കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ: എ.​കെ. മു​സ്ത​ഫ അ​ധ്യ​ക്ഷ​നാ​കും. ആ​ന​മ​ങ്ങാ​ട് ഡി​വി​ഷ​ൻ ബ്ലോ​ക്ക് അം​ഗം ഗി​രി​ജ, ആ​ലി​പ്പ​റ​ന്പ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. അ​ഫ്സ​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, ഖാ​ദി ബോ​ർ​ഡ് അം​ഗം എ​സ്. ശി​വ​രാ​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.