മു​ഴു​വ​ൻ മാ​ർ​ക്ക് വാ​ങ്ങി​യ ലെ​ന​യെ അ​നു​മോ​ദി​ച്ചു
Friday, June 24, 2022 12:28 AM IST
നി​ല​ന്പൂ​ർ: പ്ല​സ്ടൂ പ​രീ​ക്ഷ​യി​ൽ 1200 ൽ 1200 ​മാ​ർ​ക്ക് നേ​ടി​യ നി​ല​ന്പൂ​ർ സ്വ​ദേ​ശി​നി ലെ​ന എ​ലി​സ​ബ​ത്ത് മാ​ർ​ട്ടി​ൻ എ​ന്ന വി​ദ്യാ​ർ​ത്ഥി​നി​യെ സം​സ്ഥാ​ന സാം​സ്കാ​ര സാ​ഹി​തി​യും നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യും ചേ​ർ​ന്ന് അ​നു​മോ​ദി​ച്ചു. സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തും കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷെ​റി ജോ​ർ​ജും മ​റ്റു​ള്ള​വ​രും ലെ​ന​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് അ​നു​മോ​ദ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

അ​നു​മോ​ദ​ന യോ​ഗം സാം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ദ്ദേ​ഹം ലെ​ന​ക്ക് ഉ​പ​ഹാ​രം ന​ൽ​കു​ക​യും ഷാ​ൾ അ​ണി​യി​ക്കു​ക​യും മ​ധു​രം ന​ൽ​കു​ക​യും ചെ​യ്തു. മു​നി​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷെ​റി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ദ്ദേ​ഹ​വും ഉ​പ​ഹാ​രം ന​ൽ​കി. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ. ​ഗോ​പി​നാ​ഥ​ൻ, ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് പാ​ലോ​ളി മെ​ഹ​ബൂ​ബ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഡെ​യ്സി ചാ​ക്കോ, ശ്രീ​ജ വെ​ട്ട​ത്തേ​ഴ​ത്ത്, റ​സി​യ അ​ള്ളം​ന്പാ​ടം, സാ​ലി ബി​ജു തു​ട​ങ്ങി​യ​വ​രും സി.​ടി. ഉ​മ്മ​ർ​കോ​യ, ടി.​എം.​എ​സ്. ആ​ഷി​ഫ്, മൂ​ർ​ഖ​ൻ കു​ഞ്ഞു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പാ​ലേ​മാ​ട് ശ്രീ ​വി​വേ​കാ​ന​ന്ദ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നാ​ണ് ലെ​ന പ്ല​സ്ടു​വി​ന് മു​ഴു​വ​ൻ മാ​ർ​ക്കും വാ​ങ്ങി​യ​ത്. മു​ഴു​വ​ൻ മാ​ർ​ക്കും വാ​ങ്ങി​യ​തി​ലൂ​ടെ ലെ​ന നി​ല​ന്പൂ​രി​ന്‍റെ മു​ഴു​വ​ൻ അ​ഭി​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ലെ​ന​യു​ടെ അ​ർ​പ്പ​ണ മ​നോ​ഭാ​വ​വും ക​ഠി​നാ​ധ്വാ​ന​വും നി​ശ്ച​യ ധാ​ർ​ഢ്യ​വു​മാ​ണ് ഈ ​വി​ജ​യ​ത്തി​ന് കാ​ര​ണ​മ​ന്ന് പ്രാ​സം​ഗി​ക​ർ സൂ​ചി​പ്പി​ച്ചു. ലെ​ന​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ വി​വേ​കാ​ന​ന്ദ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ ഷി​ബു മാ​ർ​ട്ടി​ൻ ജോ​ണി​നേ​യും മ​ന്പാ​ട് എയുപി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ നീ​ന ഈ​പ്പ​നേ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.