മങ്കട: മുൻ എംഎൽഎ ടി.എ.അഹമ്മദ് കബീറിന്റെ 2019-20 വർഷത്തെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമിച്ച രാമപുരം ബ്ലോക്ക് പടി, ചുള്ളിക്കോട്, പലകപ്പറന്പ സ്കൂൾ പടി എന്നീ സ്ഥലങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ മങ്കട നിയോജക മണ്ഡലം എംഎൽഎ മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു.
മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ അബ്ദുൽ കരീം പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചക്കച്ചൻ ഉമ്മുകുൽസു, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പട്ടുകുത്ത് ബാബു, ബ്ലോക്ക് മെന്പർ കെ.പി.അസ്മാബി, ഗ്രാമ പഞ്ചായത്ത് മെന്പർമാരായ എൻ.മൂസ്സക്കുട്ടി, ഫാത്തിമ സുഹ്റ, ആവത്തുകാട്ടിൽ സുഹ്റ ടീച്ചർ, സൈഫുദ്ദീൻ, കെ.പി സാദിഖലി, എം.സൈനുദ്ദീൻ, രവി, പി.കെ.അലി, കെ.പി.അബു ഹാജി, കെ.പി.മുസ്തഫ, കാലൊടി മുഹമ്മദലി ഹാജി എന്നിവർ സംബന്ധിച്ചു.