ക​രു​വാ​ര​കു​ണ്ടി​ൽ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ പ്രോജ​ക്ട് ലോ​ഞ്ചിം​ഗ്
Saturday, June 25, 2022 12:45 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ടി​ൽ തു​ട​ങ്ങു​ന്ന പി​എം​എ​സ്എ മെ​മ്മോ​റി​യ​ൽ മ​ല​പ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ പ്രൊ​ജ​ക്ട് ലോ​ഞ്ചിം​ഗ് പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി നി​ർ​വ​ഹി​ച്ചു.16 കോ​ടി രൂ​പ ചെ​ല​വി​ൽ ക​രു​വാ​ര​കു​ണ്ട് പു​ന്ന​ക്കാ​ടാ​ണ് ആ​ശു​പ​ത്രി ഒ​രു​ങ്ങു​ന്ന​ത്. ഇ​തി​ന്‍റെ ഷെ​യ​ർ സ​മാ​ഹ​ര​ണം സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു.
സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യാ​ണ് ക​രു​വാ​ര​ക്കു​ണ്ടി​ൽ വ​രു​ന്ന​ത്. ക​രു​വാ​ര​ക്കു​ണ്ടി​ന് പു​റ​മെ ചോ​ക്കാ​ട്, കാ​ളി​കാ​വ്, വ​ണ്ടൂ​ർ, പൂ​ക്കോ​ട്ടും​പാ​ടം, തു​വൂ​ർ, എ​ട​പ്പ​റ്റ, മേ​ലാ​റ്റൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ആ​ശു​പ​ത്രി ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും. 150 കി​ട​ക്ക​ക​ളോ​ടെ 50000 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ക. പു​ന്ന​ക്കാ​ട് ഇ​തി​നാ​യി 104 സെ​ന്‍റ് ഭൂ​മി വാ​ങ്ങി​യി​ട്ടു​ണ്ട്.

ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 16 കോ​ടി രൂ​പ​യാ​ണ് ആ​ശു​പ​ത്രി​ക്കാ​യി സ​മാ​ഹ​രി​ക്കു​ക. പ്രൊ​ജ​ക്ട് ലോ​ഞ്ചിം​ഗ് ച​ട​ങ്ങി​ൽ ത​ന്നെ ഒ​രു കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​നാ​യി. പാ​ണ​ക്കാ​ട് റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഷെ​യ​ർ സ്വീ​ക​രി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ജാ​ത്ത് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​പി.​എ മ​ജീ​ദ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, മു​ൻ എം​എ​ൽ​എ അ​ഡ്വ.​എം.​ഉ​മ്മ​ർ, കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ശ്രീ​ജ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​എ​സ്.​പൊ​ന്ന​മ്മ, കെ.​സു​ബൈ​ദ, വ​ലി​യാ​ട്ടി​ൽ സ​ഫി​യ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​പി.​ജ​സീ​റ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, സ​ഹീ​ർ കാ​ല​ടി, ക​ള​ത്തി​ൽ കു​ഞ്ഞാ​പ്പു​ഹാ​ജി, പി.​കെ.​നാ​സ​ർ, എം.​കെ.​മു​ഹ​മ്മ​ദാ​ലി, ടി.​ഇം​തി​യാ​സ് ബാ​ബു, കെ.​കെ.​ജ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.