ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ തീ​വ്ര​യ​ജ്ഞം: ജി​ല്ലാ​ത​ല പു​രോ​ഗ​തി മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ വി​ല​യി​രു​ത്തി
Sunday, June 26, 2022 12:13 AM IST
മ​ല​പ്പു​റം: കോ​വി​ഡി​നെ തു​ട​ർ​ന്നും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളാ​ലും കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ യ​ജ്ഞ​ത്തി​ന്‍റെ ജി​ല്ലാ​ത​ല പു​രോ​ഗ​തി കാ​യി​ക- വ​ഖ​ഫ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ വി​ല​യി​രു​ത്തി. ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഓ​രോ വ​കു​പ്പു​ക​ളും ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ മ​ന്ത്രി പ​രി​ശോ​ധി​ച്ചു.

ഓ​ഗ​സ്റ്റോ​ടെ നി​യ​മ​ക്കു​രു​ക്കി​ൽ​പ്പെ​ടാ​ത്ത മു​ഴു​വ​ൻ ഫ​യ​ലു​ക​ളും തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. നി​യ​മ പ്ര​ശ്ന​ങ്ങ​ളി​ലു​ള്ള ഫ​യ​ലു​ക​ളു​ടെ എ​ണ്ണ​മെ​ടു​ക്കാ​നും അ​പേ​ക്ഷ​ക​ളി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​നും മ​ന്ത്രി ജി​ല്ലാ​ത​ല മേ​ധാ​വി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി വി​ജ​യി​പ്പി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ത്മാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ കാ​യി​ക വ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ, ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. പ്രേം​കു​മാ​ർ, ജി​ല്ലാ പ്ലാ​നിം​ഗ്് ഓ​ഫീ​സ​ർ പി.​എ. ഫാ​ത്തി​മ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.