ക​രാ​റു​കാ​ര​ന് പ​ണം ന​ൽ​കി​യി​ല്ല! ജ​ല​നി​ധി​യു​ടെ വ​ട്ടി​ക്കു​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി അ​ട​ച്ചു​പൂ​ട്ടി
Sunday, June 26, 2022 12:15 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​ട്ടി​ക്കു​ന്ന് ഭാ​ഗ​ത്തെ 48 കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ജ​ല​നി​ധി സ്ഥാ​പി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണ് ക​ഴി​ഞ്ഞ 15 ദി​വ​സ​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത്. ഭ​ര​ണാ​നു​മ​തി​യും സ​ങ്കേ​തി​ക അ​നു​മ​തി​യും ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പൂ​ർ​ത്തീ​ക​രി​ച്ച പ്ര​വൃ​ത്തി​ക്കാ​ണ് സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി പ​ണം നി​ഷേ​ധി​ക്കു​ന്ന​ത്. 2004-ൽ ​അ​ര​സെ​ന്‍റ് സ്ഥ​ലം ക​രാ​റു​കാ​ര​നാ​യ പി.​കെ. ഹു​സൈ​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​രു​ന്നു.

ഈ ​സ്ഥ​ല​ത്താ​ണ് ഭ​ര​ണാ​നു​മ​തി​യും സ​ങ്കേ​തി​ക അ​നു​മ​തി​യും ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ജ​ല​നി​ധി​യു​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ർ​ത്തി​ക​രി​ച്ച​ത്. എ​ന്നാ​ൽ ഈ ​സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി ര​ജി​സ്റ്റ​റി​ൽ ഇ​ല്ലെ​ന്നാ​ണ് സെ​ക്ര​ട്ട​റി പ​റ​യു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ൽ ജ​ല​നി​ധി​യു​ടെ കീ​ഴി​ലു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ സ്ഥ​ല​ങ്ങ​ളും പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി ര​ജി​സ്റ്റ​റി​ൽ ഇ​ല്ല. ക​ള​ക്കു​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ സ്ഥ​ലം മാ​ത്ര​മാ​ണ് ആ​സ്തി ര​ജി​സ്റ്റ​റി​ലു​ള്ള​ത്. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ചു​മ​ത​ല​യു​ള്ള സ​മി​തി ക​രാ​റു​കാ​ര​ന് 2022 മെ​യ് മാ​സ​ത്തി​ലെ തീ​യ​തി വെ​ച്ച് ന​ൽ​കി​യ ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് മാ​റാ​നാ​വാ​തെ ക​രാ​റു​കാ​ര​ന്‍റെ കൈ​വ​ശ​മു​ണ്ട്.

പ​ദ്ധ​തി സ്ഥ​ലം ആ​സ്തി ര​ജി​സ്റ്റ​റി​ൽ ഇ​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ സ​മി​തി ക​രാ​റു​കാ​ര​ന് ന​ൽ​കി​യ ചെ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ന് 18 വ​ർ​ഷം മു​ൻ​പ് ല​ഭി​ച്ച സ്ഥ​ലം ആ​സ്തി ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ് 12, 13, വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട 48 കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം ന​ൽ​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണി​ത്. ക​രാ​റു​കാ​ര​ൻ പ​ണം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച്ച​യാ​യി കു​ടി​വെ​ള്ള പ​ദ്ധ​തി അ​ട​ച്ച് പൂ​ട്ടി​യ​തി​നാ​ൽ ഈ ​കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി അ​യ​ൽ​വാ​സി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത സ്ഥ​ല​ത്ത് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് എ​ങ്ങ​നെ ഭ​ര​ണാ​നു​മ​തി​യും സ​ങ്കേ​തി​ക അ​നു​മ​തി​യും ന​ൽ​കി എ​ന്ന ചോ​ദ്യ​ത്തി​ന് അ​ധി​കൃ​ത​ർ മ​റു​പ​ടി ന​ൽ​കേ​ണ്ടി വ​രും. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് മു​സ്ലീം ലീ​ഗ് നേ​താ​വും മു​ൻ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. വേ​ന​ൽ​ക്കാ​ല​ത്ത് പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​മാ​ണ് വ​ട്ടി​ക്കു​ന്ന് മേ​ഖ​ല. പ​ദ്ധ​തി​ക്കാ​യി നി​ർ​മാ​ണ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വാ​ങ്ങി​യ പ​ണം പോ​ലും കൊ​ടു​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​രാ​റു​കാ​ര​ന് കു​ടി​വെ​ള്ള പ​ദ്ധ​തി അ​ട​ച്ചു പൂ​ട്ടേ​ണ്ടി വ​ന്ന​ത്.