വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​ക്കെ​തി​രേ ചൂ​ട്ട് ക​ത്തി​ച്ചു പ്ര​തി​ഷേ​ധം
Monday, June 27, 2022 1:06 AM IST
ക​രു​വാ​ര​കു​ണ്ട്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​ക്കെ​തി​രെ മു​സ്ലിം യൂ​ത്ത് ലീ​ഗ് ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി, ക​രു​വാ​ര​കു​ണ്ട് കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സി​ലേ​ക്കു ചൂ​ട്ട് ക​ത്തി​ച്ചു പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ക​രു​വാ​ര​കു​ണ്ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ​രി​സ​ര​ത്ത് നി​ന്നു ആ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​നു പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ നേ​തൃ​ത്വം ന​ൽ​കി.
യൂ​ത്ത് ലീ​ഗ് വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ച്ച്. സു​ഹൈ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജാ​ഫ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​മു​ഹ​മ്മ​ദ് ബാ​ദു​ഷ, ടി. ​ആ​ദി​ൽ​ജ​ഹാ​ൻ, ഡോ. ​സൈ​നു​ൽ ആ​ബി​ദീ​ൻ ഹു​ദ​വി പു​ത്ത​ന​ഴി, അ​ൻ​സാ​ർ ചെ​റി, കെ.​ടി അ​നീ​സു​ദീ​ൻ, എം. ​മു​സ്ത​ഫ, ടി.​ഫ​ഹ​ദ്, ഇ​യാ​സ്, എ​സ്.​കെ. അ​ബ്ദു​ൾ​ജ​ബ്ബാ​ർ, എം.​പി സി​റാ​ജ്, സി. ​ശി​ബി​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.