മ​യ്യം​ന്താ​നിയി​ൽ ബ​യോ​ബി​ൻ വി​ത​ര​ണം ചെ​യ്തു
Monday, June 27, 2022 1:06 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ ഹ​രി​ത​കാ​ന്തി സ​ന്പൂ​ർ​ണ മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത മാ​തൃ​കാ വാ​ർ​ഡാ​യ മ​യ്യ​ന്താ​നി​യി​ൽ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ബ​യോ​ബി​ൻ വി​ത​ര​ണം ചെ​യ്തു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ക​ക്കാ​ട​ൻ റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം. ബ​ഷീ​ർ, കൗ​ണ്‍​സി​ല​ർ നാ​ജി​യ ഷാ​ന​വാ​സ്, ജോ​ർ​ജ് കെ. ​ആ​ന്‍റ​ണി, എം.​സി. മാ​ത്തു​ക്കു​ട്ടി, ഷീ​ബ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ത്തി​നു​ള്ളി​ൽ വി​വി​ധ ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഡി​വി​ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. മു​ഴു​വ​ൻ വീ​ടു​ക​ളി​ലും സൗ​ജ​ന്യ​മാ​യി കു​റ്റി​കു​രു​മു​ള​ക് ന​ൽ​കി​യും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചും പൊ​തു​യി​ട​ങ്ങ​ൾ ശു​ചീ​ക​രി​ച്ചും തോ​ടു​ക​ൾ ന​വീ​ക​രി​ച്ചും വ​നി​ത​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പ​ടെ​യു​ള്ള ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു സ​ന്ദേ​ശ​റാ​ലി​ക​ൾ ന​ട​ത്തി​യും ന​ഗ​ര​സ​ഭ​യി​ൽ ത​ന്നെ മാ​തൃ​ക​യാ​കാ​ൻ ഇ​തി​നോ​ട​കം മ​യ്യ​ന്താ​നി വാ​ർ​ഡി​ന് സാ​ധി​ച്ചു.