ഗ്രേ​സ് മാ​ർ​ക്കി​ന് നീ​ന്ത​ൽ പ​രി​ശീ​ല​നം: പ​രാ​തി ന​ൽ​കി
Wednesday, June 29, 2022 12:37 AM IST
നി​ല​ന്പൂ​ർ: എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഉ​പ​രി​പ​ഠ​ന​ത്തി​നു ഗ്രേ​സ് മാ​ർ​ക്ക് ല​ഭി​ക്കാ​ൻ നീ​ന്ത​ൽ പ​രി​ശി​ല​നം ന​ട​ത്താ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ല പോ​കേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ജൂ​ണി​യ​ർ സൂ​പ്ര​ണ്ടി​നു പ​രാ​തി ന​ൽ​കി. ജി​ല്ലാ ക​ള​ക്ട​ർ​ക്കും ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി​ക്കും അ​ടി​യ​ന്ത​ര ഈ ​മെ​യി​ൽ സ​ന്ദേ​ശ​വും ന​ൽ​കി. പ്ല​സ്് വണ്‍ പ്ര​വേ​ശ​ന​ത്തി​നു ഗ്രേ​സ് മാ​ർ​ക്ക് ല​ഭി​ക്കു​വാ​ൻ നി​ല​ന്പൂ​ർ ബ്ലോ​ക്കി​ലെ​യും നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ൽ എ​ത്തി​യാ​ണ് നീ​ന്ത​ൽ പ്രാ​യോ​ഗി​ക പ​രി​ച​യം കാ​ണി​ച്ചു കൊ​ടു​ത്ത​ത്.
ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് പു​ന:​പ​രി​ശോ​ധി​ച്ച് നി​ല​ന്പൂ​രി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ല​ന്പൂ​രി​ൽ ത​ന്നെ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​ണാ​വ​ശ്യം. ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി കൈ​കൊ​ള്ളു​വാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ​ക്കും സ​ർ​ക്കു​ല​റി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി നി​ല​ന്പൂ​രി​ലെ വി​ദ്യാ​ഥി​ക​ൾ​ക്ക് നി​ല​ന്പൂ​രി​ൽ സൗ​ക​ര്യ​മെ​രു​ക്കു​ന്ന​തി​നു ന​ട​പ​ടി വേ​ണ​മെ​ന്നു ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി​ക്കും ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് പാ​ലോ​ളി മെ​ഹ​ബൂ​ബ് ഇ-​മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ചു. പാ​ലോ​ളി മെ​ഹ​ബൂ​ബ്, വി.​എ. ക​രീം, ശ്രീ​ജ ച​ന്ദ്ര​ൻ, ഡെ​യ്സി ചാ​ക്കോ, സാ​ലി ബി​ജു, റ​സി​യ അ​ള്ള​ന്പാ​ടം, ശ്രീ​ജ വെ​ട്ട​ത്താ​ഴ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.