തേ​ഞ്ഞി​പ്പ​ലം വൈ​എം​സി​എ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി
Thursday, June 30, 2022 12:48 AM IST
തേ​ഞ്ഞി​പ്പ​ലം: ബ​സ​പ​ക​ട​ത്തി​ൽ മ​രി​ച്ച കോ​ഹി​നൂ​രി​ലെ ര​വി​കു​മാ​റി​ന്‍റെ കു​ടും​ബ​സ​ഹാ​യ ഫ​ണ്ടി​ലേ​ക്കു​ള്ള സ​ഹാ​യ​ധ​നം വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് പി.​ജെ സ​ണ്ണി​ച്ച​ൻ കു​ടും​ബ​സ​ഹാ​യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​വി. അ​ൻ​വ​റി​നു ന​ൽ​കി തേ​ഞ്ഞി​പ്പ​ലം വൈ​എം​സി​എ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു. വൈ​എം​സി​എ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം 15 അം​ഗ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​നെ തെ​ര​ഞ്ഞെ​ടു​ത്തു. പി.​ജെ സ​ണ്ണി​ച്ച​ൻ പ്ര​സി​ഡ​ന്‍റാ​യും കെ.​എ​ൽ ആ​ന്‍റ​ണി​യെ വൈ​സ്പ്ര​സി​ഡ​ന്‍റാ​യും കെ.​വി അ​ഗ​സ്റ്റി​നെ സെ​ക്ര​ട്ട​റി​യാ​യും അ​ലോ​ഷ്യ​സ് ആ​ന്‍റ​ണി​യെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും ഒ.​മ​ത്താ​യി​യെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.