ജീ​വ​കാ​രു​ണ്യ സേ​വ​ന കേ​ന്ദ്ര​ത്തി​ന് സ​മ്മാ​ന​മാ​യി ഭൂ​മി വി​ട്ടു ന​ൽ​കി മൊ​ട​പ്പി​ലാ​പ്പ​ള്ളി മ​ന
Friday, July 1, 2022 12:58 AM IST
മ​ങ്ക​ട: കൂ​ട്ടി​ല​ങ്ങാ​ടി പ​ടി​ഞ്ഞാ​റ്റു​മു​റി ആ​സ്ഥാ​ന​മാ​യി പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ജീ​വ​കാ​രു​ണ്യ സേ​വ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ശി​ഹാ​ബ് ത​ങ്ങ​ൾ​സ് മോ​ണ്യൂ​മെ​ന്‍റ് ഫോ​ർ അ​ഡോ​പ് റി​ലീ​ഫ് ട്രീ​റ്റ്മെ​ന്‍റ് ( സ്മാ​ർ​ട്ട് ) ഡ​യാ​ലി​സി​സ് ആ​ൻ​ഡ് ഫി​സി​യോ തെ​റാ​പ്പി സെ​ന്‍റ​റി​ന്‍റെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്തേ​കാ​ൻ ഭൂ​മി വി​ട്ടു ന​ൽ​കി പ​ടി​ഞ്ഞാ​റ്റു​മു​റി​യി​ലെ പ്ര​ശ​സ്ത​മാ​യ മൊ​ട​പ്പി​ലാ​പ്പ​ള്ളി മ​ന.
പ​ടി​ഞ്ഞാ​റ്റു​മു​റി കാ​രാ​ട്ട് പ​റ​ന്പി​ലെ ബി​എ​ഡ് സെ​ന്‍റ​റി​ന് സ​മീ​പം മൊ​ട​പ്പി​ലാ​പ്പ​ള്ളി മ​ന​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 20 സെ​ന്‍റ് സ്ഥ​ല​മാ​ണ് സ്മാ​ർ​ട്ടി​ന് സ്നേ​ഹ സ​മ്മാ​ന​മാ​യി വി​ട്ടു ന​ൽ​കി​യ​ത്. ഭൂ​മി​യു​ടെ കൈ​മാ​റ്റ രേ​ഖ പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് ത​ന്ത്രി മൊ​ട​പ്പി​ലാ​പ്പ​ള്ളി പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി കൈ​മാ​റി.
നി​ല​വി​ൽ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ, ഫി​സി​യോ തെ​റാ​പ്പി സെ​ന്‍റ​ർ, പാ​ലി​യേ​റ്റീ​വ് ഹോം ​കെ​യ​ർ, നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണ വ​സ്ത്ര​വി​ത​ര​ണം, സാ​ന്ത്വ​ന പ​രി​ച​ര​ണം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഭ​വ​ന നി​ർ​മാ​ണം, പ​രി​ശോ​ധ​നാ ക്യാ​ന്പ്, നി​ർ​ധ​ന​ർ​ക്ക് വി​ദ്യാ​ഭ്യാ​സ സ​ഹാ​യം, അ​വാ​ർ​ഡ് ദാ​നം തു​ട​ങ്ങി​യ ജീ​വ​കാ​രു​ണ്യ സേ​വ​ന​ങ്ങ​ൾ​ക്ക് പു​റ​മെ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സ്മാ​ർ​ട്ട് പ്ര​വ​ർ​ത്ത​ക​ർ.