ഓ​ട്ടോ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Friday, July 1, 2022 10:27 PM IST
ച​ങ്ങ​രം​കു​ളം: സ്റ്റാ​ൻ​ഡി​ൽ കു​ഴ​ഞ്ഞു വീ​ണ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. ച​ങ്ങ​രം​കു​ളം മാ​ന്ത​ട​ത്ത് താ​മ​സി​ച്ചി​രു​ന്ന പ​രേ​ത​നാ​യ ഇ​ല്ല​ത്ത് വ​ള​പ്പി​ൽ ശ​ങ്ക​ര​ൻ​നാ​യ​രു​ടെ മ​ക​ൻ ബാ​ബു(50) ആ​ണ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച​ത്. 20 വ​ർ​ഷ​ത്തോ​ള​മാ​യി ച​ങ്ങ​രം​കു​ളം ഹൈ​വേ ജം​ഗ്ഷ​നി​ൽ ഓ​ട്ടോ ഓ​ടി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ സ്റ്റാ​ൻ​ഡി​ൽ ഓ​ട്ടോ നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ ബാ​ബു കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ:​സു​മ. മ​ക്ക​ൾ: സ​നോ​ജ്, സാ​യൂ​ജ്. മാ​താ​വ്: സ​ര​സ്വ​തി.