ഭി​ന്ന​ശേ​ഷി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം
Saturday, July 2, 2022 12:43 AM IST
കാ​ളി​കാ​വ്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭി​ന്ന​ശേ​ഷി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ചെ​ങ്കോ​ട് ലി​വാ​ഹു​ൽ ഹു​ദ മ​ദ്ര​സ​യി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​സി​ഡ​ന്‍റ് ടി.​കെ.ഗോ​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കാ​ളി​കാ​വ് ഏ​രി​യ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ’കാ​പ്പ’​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2014 ലാ​ണ് സ്ഥാ​പ​നം തു​ട​ങ്ങി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി കാ​പ്പ സ്വ​ന്തം ചെ​ല​വി​ൽ ന​ട​ത്തി​യി​രു​ന്ന ഭി​ന്ന​ശേ​ഷി വി​ദ്യാ​ല​യം കോ​വി​ഡി​ന്‍റെ വ​ര​വോ​ടെ താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യി​രു​ന്നു.
സ്വ​ന്തം കെ​ട്ടി​ട​മു​ണ്ടാ​കു​ന്ന​തു വ​രെ താ​ൽ​ക്കാ​ലി​ക​മാ​യി മ​ദ്ര​സാ കെ​ട്ടി​ട​ത്തി​ലാ​ണ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്കൂ​ളി​നാ​വ​ശ്യ​മാ​യ സ്ഥ​ലം കാ​പ്പ സൗ​ജ​ന്യ​മാ​യി ന​ൽ​കും. സ്ഥ​ലം ല​ഭി​ക്കു​ന്ന പ​ക്ഷം പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​പ​യോ​ഗി​ച്ച് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കും. സ്കൂ​ളി​ലേ​ക്കാ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. താ​ത്ക്കാ​ലി​ക​മാ​യി ത​ണ്ടു കോ​ട്ടി​ലെ ബ​ദ​ൽ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള ആ​ലോ​ച​ന​യും ന​ട​ക്കു​ന്നു​ണ്ട്. ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എ​ൻ.​മൂ​സ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ന്പി​ച്ചി​ബീ​വി, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ ര​മാ​രാ​ജ​ൻ, എ.​പി അ​ബ്ദു​ട്ടി​ഹാ​ജി, അം​ഗ​ങ്ങ​ളാ​യ വി.​പി.​എ നാ​സ​ർ, വാ​ല​യി​ൽ മ​ജീ​ദ്, സു​ഫി​യാ​ൻ, ലൈ​ല, ക​വി​താ സാ​ജു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​നൂ​പ് മോ​ഹ​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ഷു​ക്കൂ​ർ, കാ​പ്പാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.