ആ​യു​ർ​വേ​ദ​ത്തെ ഒ​ഴി​വാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധം
Sunday, July 3, 2022 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പൊ​തു​ജ​നാ​രോ​ഗ്യ രം​ഗ​ത്തു​നി​ന്നു ആ​യു​ർ​വേ​ദ​ത്തെ ഒ​ഴി​വാ​ക്കാ​നു​ള്ള കു​ൽ​സി​ത ശ്ര​മ​ത്തി​നെ​തി​രേ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​എം​എ​ഐ) ഡോ​ക്ടേ​ഴ്സ് ഡേ​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ബാ​ഡ്ജ് കു​ത്തി പ്ര​തി​ഷേ​ധി​ച്ചു.

എ​എം​എ​ഐ പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ ബാ​ഡ്ജ് വ​ച്ചും ക്ലി​നി​ക്കു​ക​ളി​ലും ഒ​പി​യി​ലും പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യും പ്ര​തി​ഷേ​ധി​ച്ചു. അ​ലോ​പ്പ​തി കേ​ന്ദ്രീ​കൃ​ത മെ​ഡി​ക്ക​ൽ ബി​ല്ല് ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രേ പൊ​തു​ജ​ന​ങ്ങ​ളു​ടെ കൂ​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ൽ കൂ​ട്ടാ​യ പ്ര​ധി​ഷേ​ധ പ​രി​പാ​ടി​ക​ളാ​ണ് അ​സോ​സി​യേ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ഡോ. ​ജി​തി​ൻ​ഭാ​സ്, സെ​ക്ര​ട്ട​റി ഡോ. ​ഷ​മീ​ർ തോ​ടേ​ങ്ങ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.