ലൈ​ഫ് പ​ദ്ധ​തി: ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ യോ​ഗം ചേ​ർ​ന്നു
Sunday, July 3, 2022 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യി​ൽ ലൈ​ഫ് പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ യോ​ഗം ചേ​ർ​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത​ത് 166 പേ​രെ​യാ​ണ്. ഇ​തി​നു ശേ​ഷം ന​ട​ന്ന പ​രാ​തി പ​രി​ഹാ​ര​ത്തി​ൽ 13 പേ​ർ കൂ​ടി ഉ​ൾ​പ്പെ​ട്ടു 179 പേ​ർ​ക്കാ​ണ് ഈ ​വ​ർ​ഷം വീ​ട് ല​ഭ്യ​മാ​വു​ക. ഈ ​കൗ​ണ്‍​സി​ലി​ന്‍റെ കാ​ല​ത്ത് അ​ഞ്ചു വ​ർ​ഷം കൊ​ണ്ടു 1000 വീ​ട് ന​ൽ​കു​ക​യും അ​തു​വ​ഴി 1000 കു​ടും​ബ​ങ്ങ​ളു​ടെ ചി​ര​കാ​ല സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. 179 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ന​ഗ​ര​സ​ഭാ വി​ഹി​തം ഒ​രു ഗു​ണ​ഭോ​ക്താ​വി​നു ര​ണ്ടു ല​ക്ഷം എ​ന്ന നി​ര​ക്കി​ൽ 3,58,00000 രൂ​പ​യും കേ​ന്ദ്ര,സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെഗു​ണ​ഭോ​ക്തൃ​വി​ഹി​ത​മാ​യ 3,58,00000 രൂ​പ​യും തൊ​ഴി​ലു​റ​പ്പ് വി​ഹി​ത​മാ​യ 25000 രൂ​പ നി​ര​ക്കി​ൽ 44,75000 രൂ​പ​യും കൂ​ടി 7,60,75000 പ​ദ്ധ​തി​ക്കാ​യി ചെ​ല​വാ​കു​ന്ന ആ​കെ തു​ക.