ക​പ്പ​യെ​ടു​ക്കാം,പ​ണം മേ​ശ​യി​ലി​ടാം ഹം​സ​ക്കാ​ന്‍റെ ക​പ്പ​ക്ക​ട​യി​ൽ കാ​ഷ്യ​റി​ല്ല
Monday, July 4, 2022 12:25 AM IST
നി​ല​ന്പൂ​ർ: ഹം​സാ​ക്ക​യു​ടെ ക​പ്പ​ക്ക​ട​യി​ൽ നി​ന്നു ആ​ർ​ക്കും ക​പ്പ എ​ടു​ക്കാം. വി​ല മേ​ശ വ​ലി​പ്പി​ലി​ട്ട് മ​ട​ങ്ങി​യാ​ൽ മ​തി. നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്ന് ബം​ഗ്ലാ​വ് റോ​ഡി​ലെ ക​പ്പ​ക്ക​ട​യാ​ണ് കാ​ഷ്യ​റി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ​ക്ക് ത​ന്നെ ക​പ്പ തൂ​ക്കി വി​ല മേ​ശ​യി​ലി​ട്ട് പോ​കാ​ൻ സൗ​ക​ര്യ​മാ​ണു​ള്ള​ത്. ക​ട​ക്കാ​ര​നു മാ​ത്രം തു​റ​ക്കാ​ൻ ക​ഴി​യു​ന്ന മേ​ശ​യു​മ​ല്ലി​ത്. ക​ട​യി​ലെ​ത്തു​ന്ന​വ​ർ​ക്കാ​യി വ​ലി​പ്പ് തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. പ​ണം അ​വി​ടെ ഇ​ട്ടാ​ൽ ക​പ്പ​യു​മാ​യി മ​ട​ങ്ങാം. ഉ​ട​മ​യി​ല്ലാ​ത്ത ക​ട​യി​ൽ നി​ന്നു ക​പ്പ ന​ഷ്ട​പ്പെ​ടു​മെ​ന്നോ വി​ല ന​ൽ​കാ​തെ കൊ​ണ്ടു​പോ​കു​മോ​യെ​ന്നൊ​ന്നും ഹം​സാ​ക്ക​ക്ക് ആ​ശ​ങ്ക​യു​മി​ല്ല.

ആ​റു പ​തി​റ്റാ​ണ്ടോ​ള​മാ​യി ക​പ്പ ക​ച്ച​വ​ടം ന​ട​ത്തു​ന്ന ഹം​സ​യ്ക്ക് നാ​ട്ടു​കാ​രി​ലു​ള്ള വി​ശ്വാ​സ​മാ​ണ് വേ​റി​ട്ട രീ​തി​യി​ലു​ള്ള ക​ച്ച​വ​ട​ത്തി​ന് പ്രേ​രി​പ്പി​ച്ച​ത്. രാ​വി​ലെ ക​പ്പ ക​ട​യി​ലെ​ത്തി​ച്ച് ഹം​സാ​ക്ക പോ​കും. ദി​വ​സം മൂ​ന്നോ നാ​ലോ ത​വ​ണ ക​ട​യി​ലെ​ത്തും. ചി​ല​പ്പോ​ൾ രാ​വി​ലെ ക​പ്പ ഇ​റ​ക്കി​പ്പോ​യാ​ൽ പി​ന്നെ​യെ​ത്തു​ന്ന​ത് ഉ​ച്ച ഭ​ക്ഷ​ണ​വും ക​ഴി​ഞ്ഞാ​കും.

ദി​വ​സ​വും ഒ​രു ക്വി​ന്‍റ​ൽ ക​പ്പ വ​രെ മൊ​ത്ത​മാ​യും ചി​ല്ല​റ​യാ​യും ഇ​വി​ടെ വി​ൽ​പ്പ​ന ന​ട​ത്തു​ന്നു. നേ​ര​ത്തെ ര​ണ്ട് ക്വി​ന്‍റ​ലോ​ളം ക​പ്പ വി​റ്റി​രു​ന്നു. ക​ട​ക​ൾ കൂ​ടി​യ​തോ​ടെ ക​ച്ച​വ​ട​വും കു​റ​ഞ്ഞ​താ​യി ഹം​സ​ക്ക പ​റ​യു​ന്നു. പ​രു​ന്ത​ൻ ഹം​സ എ​ന്ന എ​ഴു​പ​ത്തി മൂ​ന്നു​കാ​ര​ന്‍റെ ജീ​വി​തം ത​ന്നെ ക​പ്പ ക​ച്ച​വ​ട​ത്തി​ലാ​ണ്. പ​ന്ത്ര​ണ്ടാം വ​യ​സി​ൽ പി​താ​വി​ന്‍റെ പ​ച്ച​ക്ക​റി ക​ട​യി​ൽ സ​ഹാ​യി​ക്കാ​ൻ എ​ത്തി​യ ഹം​സ പി​ന്നീ​ട് പി​താ​വി​നൊ​പ്പം ത​ന്നെ ക​പ്പ ക​ച്ച​വ​ട​ക്കാ​ര​നാ​യി മാ​റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കൃ​ഷി​യി​ട​ത്തി​ൽ നി​ന്നു ക​പ്പ വാ​ങ്ങി ക​ട​ക​ളി​ലെ​ത്തി​ച്ചും ക​ച്ച​വ​ടം തു​ട​ർ​ന്നു. ഇ​പ്പോ​ൾ ബം​ഗ്ലാ​വ് കു​ന്നി​ലെ ക​ട​യി​ൽ ത​ന്നെ​യാ​ണ് പ്ര​ധാ​ന ക​ച്ച​വ​ടം.