ഇ​ടി​വ​ണ്ണ ദേ​വാ​ല​യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം തു​ട​ങ്ങി
Monday, July 4, 2022 12:25 AM IST
നി​ല​ന്പൂ​ർ: ഇ​ടി​വ​ണ്ണ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി​ക്കു ഭ​ക്തി​സാ​ന്ദ്ര​മാ​യ തു​ട​ക്കം. മാ​ന​ന്ത​വാ​ടി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​പോ​ൾ മു​ണ്ടോ​ളി​ക്ക​ൽ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് പാ​ത​ക ഉ​യ​ർ​ത്തി.
തു​ട​ർ​ന്ന് സു​വ​ർ​ണ തി​രി തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ക​രി​പ്പു​കാ​ട്ടി​ൽ, ഇ​ടി​വ​ണ്ണ ക്രി​സ്തു​ദാ​സി കോ​ണ്‍​വെ​ന്‍റി​ലെ മ​ദ​ർ സി​സ്റ്റ​ർ ജെ​സി, ഇ​ട​വ​ക​യി​ലെ മു​തി​ർ​ന്ന 50 അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും തി​രി തെ​ളി​യി​ച്ചു.
തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക്കും ഫാ. ​പോ​ൾ മു​ണ്ടോ​ളി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പ്ല​സ്ടു, എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡും സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ​മാ​യ ഒ​രു ല​ക്ഷം രൂ​പ​യും വി​ത​ര​ണം ചെ​യ്തു.
സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ ച​ട​ങ്ങി​ൽ ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ വ​ലി​യ പ​ങ്കാ​ളി​ത്ത​മാ​ണു​ണ്ടാ​യ​ത്. സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, ദേ​വാ​ല​യ സെ​ക്ര​ട്ട​റി, ട്ര​സ്റ്റി​മാ​ർ, സി​സ​റ്റേ​ഴ്സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.