പ്ര​സ​ന്‍റേ​ഷ​ൻ സ്കൂ​ളി​ൽ പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ​ക്ക് യാ​ത്ര​യ​യ​പ്പ്
Monday, July 4, 2022 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ പ്ര​സ​ന്‍റേ​ഷ​ൻ സ്കൂ​ളി​ൽ പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ​ക്ക് യാ​ത്ര​യ​യ​പ്പും ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും ന​ട​ന്നു. പ​ത്തു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ത്തി​നു ശേ​ഷം വി​ര​മി​ച്ച പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ആ​ലി​ക്ക​ൽ, പ​തി​ന​ഞ്ച് വ​ർ​ഷം പി​ടി​എ ഭാ​ര​വാ​ഹി​യാ​യി​രു​ന്ന ഒ​മ​ർ ഷെ​രീ​ഫ് എ​ന്നി​വ​ർ​ക്കാ​ണ്് യാ​ത്ര​യ​പ്പ് ന​ൽ​കി​യ​ത്. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ തെ​ര​സീ​ന ജോ​ർ​ജ് ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. ഷി​ഹാ​ബ് ആ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ്ര​ധാ​നാ​ധ്യാ​പി​ക
സി​സ്റ്റ​ർ നി​ത്യാ​ജോ​സ്, മാ​നേ​ജ​ർ സി​സ്റ്റ​ർ ജോ​ളി, മോ​ഹ​ന​ൻ ക​ർ​ത്ത, കെ.​എ​സ് ഹ​രി​ഹ​ര​ൻ, ഹ​സീ​ന സാ​ദി​ഖ്, അം​ബി​ക, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ലെ ഉ​ന്ന​ത വി​ജ​യി​ക​ളെ​യും യു​എ​സ്എ​സ്, എ​ൽ​എ​സ്എ​സ് സ്കോ​ള​ർ​ഷി​പ്പ് ജേ​താ​ക്ക​ളെ​യും രാ​ജ്യ​പു​ര​സ്കാ​ർ നേ​ടി​യ​വ​രെ​യും പി​ടി​എ അ​നു​മോ​ദി​ച്ചു.​തു​ട​ർ​ന്ന് ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റാ​യി മോ​ഹ​ൻ ക​ർ​ത്ത​യെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​മൃ​ത സ​ന്തോ​ഷി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.