സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ര​ക്ക​ടി​ഞ്ഞു
Tuesday, August 9, 2022 10:15 PM IST
പ​ര​പ്പ​ന​ങ്ങാ​ടി: ചെ​ട്ടി​പ്പ​ടി ആ​ലു​ങ്ങ​ൽ ക​ട​പ്പു​റ​ത്ത് അ​ജ്ഞാ​ത സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ര​ക്ക​ടി​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റു മ​ണി​യോ​ടെ ആ​ലു​ങ്ങ​ൽ തീ​രത്താണ് മൃതദേഹം കണ്ടെത്തിയെത്്. മൃതദേഹത്തിന് ഒ​രാ​ഴ്ച​യി​ല​ധി​കം പ​ഴ​ക്കം തോ​ന്നി​ക്കു​ന്നു.

പൊ​ന്നാ​നി തീ​ര​ദേ​ശ പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹം തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നു ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​തി​നി​ടെ നി​ല​ന്പൂ​ർ പോ​ത്തു​ക​ല്ല് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നു ര​ണ്ടു മാ​സ​ത്തോ​ള​മാ​യി കാ​ണാ​താ​യ യു​വ​തി​യു​ടെ​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ ബ​ന്ധു​ക്ക​ളെ​ത്തി മൃ​ത​ദേ​ഹം ക​ണ്ടെ​ങ്കി​ലും പൂ​ർ​ണ​മാ​യി തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.