സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് ഇ​ല​ക്ഷ​ൻ ന​ട​ത്തി
Thursday, August 11, 2022 11:50 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​വി​എ​ച്ച്എ​സ്എ​സ് മ​ക്ക​ര​പ്പ​റ​ന്പ് 2022 -23 വ​ർ​ഷ​ത്തെ സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് ഇ​ല​ക്ഷ​ൻ ന​ട​ത്തി. 27 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ല​ക്ഷ​ൻ ന​ട​ന്ന​ത്. എ​ല്ലാ ക്ലാ​സ് ടീ​ച്ച​ർ​മാ​രും അ​ത​ത് മ​ണ്ഡ​ല​ത്തി​ലെ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യി​രു​ന്നു. പാ​ർ​ല​മെ​ന്‍ററി ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ എ​ല്ലാ സ​ത്തു​ക​ളും ഉ​ൾ​ക്കൊ​ണ്ട് തി​ക​ച്ചും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ രീ​തി​യി​ൽ നി​ഷ്പ​ക്ഷ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ന്ന​ത്. ഓ​രോ ക്ലാ​സും ഓ​രോ മ​ണ്ഡ​ലം എ​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം ന​ട​ത്തി​യ​ത്.

ഓ​രോ മ​ണ്ഡ​ല​ത്തി​ലും കു​ട്ടി​ക​ളി​ൽ നി​ന്നു​ത​ന്നെ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ല​ക്ഷ​ന്‍റെ ത​ലേ​ദി​വ​സം എ​ല്ലാ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും വോ​ട്ടേ​ഴ്സ് സ്ലി​പ്പ് വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഓ​രോ മ​ണ്ഡ​ല​ത്തി​ലും മൂ​ന്ന് പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രെ​യാ​ണ് നി​യ​മി​ച്ചി​രു​ന്ന​ത്. ഒ​ന്നാ​മ​ത്തെ പോ​ളിം​ഗ് ഓ​ഫീ​സ​ർ വോ​ട്ട​ർ​മാ​രി​ൽ നി​ന്നും സ്ലി​പ്പ് വാ​ങ്ങി ക്ര​മ​ന​ന്പ​റും പേ​രും ഉ​റ​ക്കെ വാ​യി​ക്കു​ന്നു.​ര​ണ്ടാ​മ​ത്തെ പോ​ളിം​ഗ് ഓ​ഫീ​സ​ർ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ടി​ക്ക് ചെ​യ്യു​ന്നു. മൂ​ന്നാ​മ​ത്തെ പോ​ളിം​ഗ് ഓ​ഫീ​സ​ർ വോ​ട്ട​ർ​മാ​രു​ടെ ഇ​ട​തു ചൂ​ണ്ടു​വി​ര​ലി​ൽ മ​ഷി പു​ര​ട്ടു​ന്നു.​പ്രി​സൈ​ഡി​ങ് ഓ​ഫീ​സ​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ് നി​യ​ന്ത്രി​ക്കു​ന്നു.

ബാ​ല​റ്റ് യൂ​ണി​റ്റ് ആ​യ മൊ​ബൈ​ലി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്നു. ഏ​ക​ദേ​ശം ര​ണ്ട് പീ​രി​യ​ഡ് സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ എ​ല്ലാ മ​ണ്ഡ​ല​ത്തി​ലും വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. ഇ​ല​ക്ഷ​ന്‍റെ റി​സ​ൽ​ട്ട് ത​ൽ​സ​മ​യം കാ​ണു​ന്ന​തി​നാ​യി ഓ​രോ മ​ണ്ഡ​ല​ത്തി​ലും പ്രോ​ജ​ക്ട​റും സ്ക്രീ​നും സം​വി​ധാ​ന​പ്പെ​ടു​ത്തി​യി​രു​ന്നു.​ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നേ​ര​നു​ഭ​വം ല​ഭി​ക്കു​ന്ന രീ​തി​യി​ൽ മാ​തൃ​കാ​പ​ര​മാ​യ ഇ​ല​ക്ഷ​ൻ ആ​ണ് ന​ട​ന്ന​ത്. 27 മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് ചേ​രു​ക​യും വോ​ട്ടെ​ടു​പ്പി​ലൂ​ടെ സ്കൂ​ൾ ലീ​ഡ​ർ ആ​യി അ​ഹ​മ്മ​ദ് ലി​യാ​ൻ എ​ന്ന വി​ദ്യാ​ർ​ഥി​യെ
തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു.