ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ല​ത്തെ ഖ​ന​നം: പ​രാ​തി ന​ൽ​കി
Thursday, August 11, 2022 11:50 PM IST
മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യു​ടെ വേ​ട്ടേ​ക്കോ​ടു​ള്ള സ്ഥ​ല​ത്ത് ചെ​ങ്ക​ല്ല് ഖ​ന​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ചെ​യ​ർ​പേ​ഴ്സ​ൻ വി.​എം.​സു​ബൈ​ദ പ​രാ​തി ന​ൽ​കി. പോ​ലീ​സ്, ത​ഹ​സി​ൽ​ദാ​ർ, ജി​യോ​ള​ജി​സ്റ്റ്, മ​ഞ്ചേ​രി വി​ല്ലേ​ജ് ഓ​ഫി​സ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

വ്യ​വ​സാ​യ എ​സ്റ്റേ​റ്റ് ആ​രം​ഭി​ക്കാ​നാ​യി 2019ലാ​ണ് 72 സെ​ന്‍​റ് ഭൂ​മി വാ​ങ്ങി​യ​ത്. ഈ ​സ്ഥ​ല​ത്ത് നി​ന്നും ന​ഗ​ര​സ​ഭ​യു​ടെ അ​റി​വോ സ​മ്മ​ത​മോ കൂ​ടാ​തെ അ​തി​ക്ര​മി​ച്ച് ക​യ​റി ഖ​ന​നം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. ഖ​ന​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​യ്യേ​റ്റം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ​ദ്ധ്യ​ക്ഷ​യും വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഫി​റോ​സ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​എം.​നാ​സ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.