കെ​എ​സ്എ​സ്പി​യു പ​താ​ക​യു​യ​ർ​ത്തി
Saturday, August 13, 2022 11:49 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: "ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ്ന്' ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ (കെ​എ​സ്എ​സ്പി​യു ) അ​ങ്ങാ​ടി​പ്പു​റം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​ൻ​ഷ​ൻ ഭ​വ​നി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ.​പി. വ​ർ​ഗീ​സ് ദേ​ശീ​യ പ​താ​ക​യു​യ​ർ​ത്തി. തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ച് പ്ര​തി​ജ്ഞ​യെ​ടു​ത്തു.

ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തോ​ടെ പ​രി​പാ​ടി സ​മാ​പി​ച്ചു.​ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം. ​യ​ശോ​ധ​ര​ൻ, കെ.​എ ആ​ന്‍റ​ണി, പി.​ക​മ​ലം, കെ.​ഹ​രി​ദാ​സ്, എം.​ഭാ​സ്ക​ര​ൻ, കെ.​ഗോ​വി​ന്ദ​ൻ, കെ.​കൃ​ഷ്ണ​ൻ, ടി.​ശ​ശി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു