പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പ​ത്തു കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ
Monday, August 15, 2022 1:07 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ വീ​ണ്ടും മ​യ​ക്കു​മ​രു​ന്നു​വേ​ട്ട. പ​ത്തു കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി.
ക​ണ്ണൂ​ർ വ​യ്യാ​ട്ടു​പ​റ​ന്പ് സ്വ​ദേ​ശി മ​ഠ​ത്തി​ൽ അ​ന​ന്തു​ബാ​ബു (20), താ​നൂ​ർ ന​ന്പീ​ശ​ൻ റോ​ഡ് സ്വ​ദേ​ശി അ​ഹ​മ്മ​ദ് (22) എ​ന്നി​വ​രെ​യാ​ണ് പ​ത്തു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി എം.​സ​ന്തോ​ഷ്കു​മാ​ർ, സി​ഐ സി.​അ​ല​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ പി.​എം.​ഷൈ​ലേ​ഷും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​കൂ​ടി​യ​ത്.
ആ​ന്ധ്ര​യി​ൽ നി​ന്നു വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് തീ​വ​ണ്ടി മാ​ർ​ഗം കേ​ര​ള​ത്തി​ലെ​ത്തി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച് മ​ല​പ്പു​റം പോ​ലീ​സ് മേ​ധാ​വി എ​സ്.​സു​ജി​ത്ത്ദാ​സി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു.
ആ​ന്ധ്ര​യി​ൽ വി​ശാ​ഖ​പ​ട്ട​ണം, പാ​ടേ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു ക​ഞ്ചാ​വ് ട്രോ​ളി​ബാ​ഗു​ക​ളി​ലും മ​റ്റും ഒ​ളി​പ്പി​ച്ച് തീ​വ​ണ്ടി​മാ​ർ​ഗം ആ​വ​ശ്യ​ക്കാ​ർ​ക്കു എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും മ​ല​പ്പു​റം ജി​ല്ല​യി​ലെ ചി​ല​ർ ഇ​തി​ന്‍റെ ഏ​ജ​ന്‍റു​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.
പെ​രി​ന്ത​ൽ​മ​ണ്ണ മ​ന​ഴി ബ​സ് സ്റ്റാ​ൻ​ഡി​നു മു​ൻ​വ​ശ​ത്തു വ​ച്ചാ​ണ് ര​ണ്ടു​പേ​രും പി​ടി​യി​ലാ​യ​ത്. ആ​ന്ധ്ര​യി​ൽ നി​ന്നു ക​ഞ്ചാ​വ് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ് പി​ടി​യി​ലാ​യ​വ​രെ​ന്നും തീ​വ​ണ്ടി​മാ​ർ​ഗം കേ​ര​ള​ത്തി​ലെ​ത്തി തു​ട​ർ​ന്നു ബ​സ് മാ​ർ​ഗം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ത്തി​യ​താ​ണെ​ന്നും സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ചു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണെ​ന്നും ഡി​വൈ​എ​സ്പി എം.​സ​ന്തോ​ഷ്കു​മാ​ർ, സി​ഐ സി.​അ​ല​വി എ​ന്നി​വ​ർ അ​റി​യി​ച്ചു.
എ​എ​സ്ഐ ബൈ​ജു, സി​പി​ഒ​മാ​രാ​യ മി​ഥു​ൻ, സ​ജീ​ർ, ഷാ​ലു, കൈ​ലാ​സ്, ദി​നേ​ഷ്, ഡ​ബ്ലി​യു​എ​സ്‌​സി​പി​ഒ ജ​യ​മ​ണി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ സി.​പി സ​ന്തോ​ഷ്കു​മാ​ർ, സ​ക്കീ​ർ കു​രി​ക്ക​ൾ, ജി​ല്ലാ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.