പു​ഴ​യി​ൽ കാ​ണാ​താ​യെ​ന്നു സം​ശ​യി​ക്കു​ന്ന ആ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ
Wednesday, August 17, 2022 12:20 AM IST
നി​ല​ന്പൂ​ർ: ക​രി​ന്പു​ഴ​യി​ൽ കാ​ണാ​താ​യെ​ന്നു സം​ശ​യി​ക്ക​പ്പെ​ടു​ന്ന ആ​ൾ​ക്കാ​യി മൂ​ന്നാം ദി​വ​സ​വും തെ​ര​ച്ചി​ൽ ന​ട​ത്തി. മു​മ്മു​ള​ളി സ്വ​ദേ​ശി​യാ​ണ് പു​ഴ​യി​ൽ ചാ​ടി​യ​തെ​ന്നു സം​ശ​യി​ക്കു​ന്ന​ത്. പാ​ല​ത്തി​ൽ ക​ണ്ട ഷ​ർ​ട്ട്, ടോ​ർ​ച്ച് എ​ന്നി​വ അ​ച്ഛ​ന്‍റേതാ​ണെ​ന്ന് മ​ക​ൻ തി​രി​ച്ച​റി​ഞ്ഞ​താ​യി കാ​ണാ​താ​യ​യാ​ളു​ടെ ഭാ​ര്യാ​സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞു. വീ​ട്ടി​ൽ നി​ന്നു ഞാ​യ​റാ​ഴ്ച്ച എ​ട്ടു മ​ണി​യോ​ടെ ഇ​റ​ങ്ങി​യ ആ​ൾ തി​രി​ച്ചെ​ത്താ​ത്ത​താ​ണ് വീ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക​യ്ക്ക് കാ​ര​ണം. ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളും തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ട്. ഇ​യാ​ളെ ആ​രെ​ങ്കി​ലും ക​ണ്ടെ​ത്തി​യാ​ൽ 9539683346 ന​ന്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.
ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ ക​രി​ന്പു​ഴ പാ​ല​ത്തി​ൽ ഷ​ർ​ട്ടും പ​ത്തു രൂ​പ​യും ടോ​ർ​ച്ചും ലോ​ട്ട​റി ടി​ക്ക​റ്റും പേ​പ്പ​ർ ക​ഷ്ണ​വും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പു​ഴ​യി​ൽ ആ​രോ ചാ​ടി​യെ​ന്നു നാ​ട്ടു​കാ​ർ​ക്കു സം​ശ​യം തോ​ന്നി​യ​ത്.
നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു പോ​ലീ​സും അ​ഗ്നി ര​ക്ഷാ​സേ​ന​യും എ​മ​ർ​ജ​ൻ​സി റ​സ്ക്യു ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് രാ​ത്രി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പു​രോ​ഗ​തി​യി​ല്ലാ​ത്ത​തി​നാ​ൽ നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​ച്ഛ​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് മു​മ്മു​ള്ളി സ്വ​ദേ​ശി​യു​ടെ മ​ക​ൻ നി​ല​ന്പൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​തി​നി​ടെ നി​ല​ന്പൂ​ർ എ​മ​ർ​ജ​ൻ​സി റ​സ്ക്യൂ ഫോ​ഴ്സി​ന്‍റെ റ​ബ​ർ ഡി​ങ്കി ബോ​ട്ട് വെ​ള്ള​ത്തി​ലെ പാ​റ​യി​ലി​ടി​ച്ച് ത​ക​ർ​ന്നു. ബോ​ട്ടി​ന്‍റെ എ​ൻ​ജി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പു​റം​ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ചു ബം​ഗ​ളൂ​രി​ലേ​ക്കു ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ബോ​ട്ട് ന​ന്നാ​ക്കി ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്നു ഉ​റ​പ്പി​ല്ല. 2018 ലെ ​പ്ര​ള​യ സ​മ​യ​ത്ത് ര​ണ്ടു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന റ​ബ​ർ ഡി​ങ്കി ബോ​ട്ട് ഫ്ര​ണ്ട്സ്് മ​ന്പാ​ട് യു​എ​ഇ യൂ​ണി​റ്റാ​ണ് ഇ​ആ​ർ​എ​ഫ് നി​ല​ന്പൂ​ർ യൂ​ണി​റ്റി​നു വാ​ങ്ങി ന​ൽ​കി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്കു 12 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.