കാ​ളി​കാ​വി​ൽ കാ​ട്ടു​പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കി
Friday, August 19, 2022 12:14 AM IST
കാ​ളി​കാ​വ്: ക​ർ​ഷ​ക​ദി​ന​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ആ​ശ്വാ​സ​മാ​യി കാ​ളി​കാ​വി​ൽ കാ​ടി​ള​ക്കി പ​ന്നി​വേ​ട്ട. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ടി.​കെ ഗോ​പി നി​ർ​ദേ​ശം ന​ൽ​കി​യ​തോ​ടെ ഒ​രു ദി​വ​സം പ​ത്തു പ​ന്നി​ക​ൾ വീ​ണു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്കു പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ അ​ധി​കാ​രം കി​ട്ടി​യ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ​സം​ഭ​വ​മെ​ന്നു വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. മ​നു​ഷ്യ​രു​ടെ ജീ​വ​നും സ്വ​ത്തി​നും കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും ക​ടു​ത്ത ഭീ​ഷ​ണി​യാ​യി മാ​റി​യ പ​ന്നി​ക​ളു​ടെ ശ​ല്യം നേ​രി​ടു​ന്ന​തി​നു ക​ർ​ഷ​ക​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും വേ​ണ്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ർ​ക്ക് ല​ഭി​ച്ച അ​ധി​കാ​രം ന​ട​പ്പാ​ക്കി​യി​രി​ക്കു​ക​യാ​ണ് കാ​ളി​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്. പ്ര​സി​ഡ​ന്‍റ് ടി.​കെ ഗോ​പി ഉ​ത്ത​ര​വി​റ​ക്കി​യ​തോ​ടെ ക​ർ​ഷ​ക ദി​ന​ത്തി​ൽ ഈ​നാ​ദി, മേ​ലേ​കാ​ളി​കാ​വ്, ആ​മ​പ്പൊ​യി​ൽ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി പ​ത്തു പ​ന്നി​ക​ളെ​യാ​ണ് വെ​ടി​വ​ച്ചു വീ​ഴ്ത്തി​യ​ത്. സം​സ്ഥാ​ന​ത്തെ മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്. ഇ​ത്ത​രം പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തി​നാ​ൽ കാ​ളി​കാ​വി​ൽ അ​ധി​കാ​രം ഉ​പ​യോ​ഗി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
കൃ​ഷി ന​ശി​പ്പി​ക്കു​ന്ന പ​ന്നി​ക​ളെ കൊ​ന്നു​ക​ള​യാ​ൻ സ​ർ​ക്കാ​ർ ആ​ദ്യം വ​നം വ​കു​പ്പി​നു അ​നു​മ​തി ന​ൽ​കി​യ​തുആ​ശ്വാ​സ​മാ​യി​രു​ന്നു. കാ​ളി​കാ​വ്, ക​രു​വാ​ര​ക്കു​ണ്ട്, തു​വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഡി​എ​ഫ്ഒ​യു​ടെ എം ​പാ​ന​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും അം​ഗീ​കൃ​ത തോ​ക്കു ലൈ​സ​ൻ​സു​ള്ള​വ​രു​മാ​യ അ​ഞ്ചു​പേ​രാ​ണ് പ​ന്നി​വേ​ട്ട​ക്കി​റ​ങ്ങി​യ​ത്. കാ​ളി​കാ​വ് ഫോ​റ​സ്റ്റ് റേ​ഞ്ചി​ൽ മാ​ത്രം ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ത്തി​നി​ടെ ഈ ​സം​ഘം ഇ​രു​നൂ​റി​ലേ​റെ പ​ന്നി​ക​ളെ വെ​ടി​വ​ച്ചു വീ​ഴ്ത്തി​യി​രു​ന്നു. പ​ക​ൽ സ​മ​യ​ത്ത് കൃ​ഷി​സ്ഥ​ല​ത്തു ഒ​ളി​ച്ചി​രി​ക്കു​ന്ന പ​ന്നി​ക​ളെ വേ​ട്ട​നാ​യ്ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും വി​ദ​ഗ്ധ​രാ​യ ആ​ളു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ കാ​ട്ടി​ൽ നി​ന്നു പു​റ​ത്തു ചാ​ടി​ച്ചു വെ​ടി​വ​യ്ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നു പു​റ​മെ ക​ർ​ഷ​ക​ർ​ക്കും കു​ട്ടി​ക​ൾ​ക്കും അ​ട​ക്കം ആ​ക്ര​മം ന​ട​ത്തു​ന്ന​തു പ​തി​വാ​ണ്. തോ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ലൈ​സ​ൻ​സു​ള്ള പെ​രി​ന്ത​ൽ​മ​ണ്ണ, മ​ങ്ക​ട, മേ​ലാ​റ്റൂ​ർ സ്വ​ദേ​ശി​ക​ളാ​യ എം. ​സ​ക്കീ​ർ ഹു​സൈ​ൻ, തു​ന്പ​യി​ൽ വാ​സു, പ​ട്ടാ​ണി മു​ഹ​മ്മ​ദ് ഹാ​ജി, ചോ​യി മ​ങ്ക​ട, ശ്രീ​നാ​ഥ് തു​ട​ങ്ങി​യ​വ​രാ​ണ് പ​ന്നി​ക​ളെ വെ​ടി​വ​ച്ചി​ട്ട​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി.​കെ ബ​ഷീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​രും നാ​ട്ടു​കാ​രും വേ​ട്ട​യ്ക്ക് പ​ങ്കാ​ളി​ക​ളാ​യി.