ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യി നി​ഖി​ലും മ​ഹീ​ന്ദ്ര​യും
Friday, August 19, 2022 12:14 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉൗ​ര​കം ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യം ജി​ല്ല​യി​ലെ ഒ​ന്പ​തു മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ജി​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ നി​ഖി​ൽ നാ​രാ​യ​ണ​ൻ, മ​ഹീ​ന്ദ്ര എ​സ്. നാ​യ​ർ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി. 12 ടീ​മു​ക​ളെ പി​ന്നി​ലാ​ക്കി​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ജി​എ​ച്ച്എ​സ്എ​സി​ന്‍റെ മു​ന്നേ​റ്റം. സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ 75 വ​ർ​ഷ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് സ്കൂ​ളി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​വ​ർ പ​ങ്കെ​ടു​ത്ത​ത്.
സ്കൂ​ൾ അ​സം​ബ്ലി​യി​ൽ വ​ച്ച് പ്രി​ൻ​സി​പ്പ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​രു​വ​ർ​ക്കും ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​നി​ച്ചു.