മ​ഞ്ചേ​രി​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ല​ത്ത് ഖ​ന​നം; ലോ​റി​യും യ​ന്ത്ര​ങ്ങ​ളും പി​ടി​കൂ​ടി
Friday, August 19, 2022 12:14 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യു​ടെ വേ​ട്ടേ​ക്കോ​ടു​ള്ള സ്ഥ​ല​ത്തോ​ടു ചേ​ർ​ന്നു ചെ​ങ്ക​ല്ല് ഖ​ന​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രു ലോ​റി​യും ര​ണ്ടു ക​ല്ലു​വെ​ട്ടു യ​ന്ത്ര​ങ്ങ​ളും പി​ടി​കൂ​ടി. ന​ഗ​ര​സ​ഭ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. നേ​ര​ത്തെ ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ല​ത്തു നി​ന്നു ഖ​ന​നം ന​ട​ത്തി​യെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ ചെ​യ​ർ​പേ​ഴ്സ​ണ്‍ പോ​ലീ​സ്, റ​വ​ന്യൂ, ജി​യോ​ള​ജി വ​കു​പ്പി​നു പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​തി​ർ​ത്തി നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന​തു വ​രെ ഖ​ന​നം ന​ട​ത്ത​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തു മ​റി​ക​ട​ന്നു സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ ഖ​ന​നം തു​ട​രു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എം. സു​ബൈ​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
ഖ​ന​നം ന​ട​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ പോ​ലീ​സി​നെ​യും വി​ല്ലേ​ജ് ഓ​ഫീ​സ​റെ​യും വി​വ​രം അ​റി​യി​ച്ചു. ഇ​വ​രെ​ത്തി ലോ​റി​യും യ​ന്ത്ര​ങ്ങ​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. വ്യ​വ​സാ​യ എ​സ്റ്റേ​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി 2019ലാ​ണ് 78 സെ​ന്‍റ് ഭൂ​മി വേ​ട്ടേ​ക്കോ​ട് വാ​ങ്ങി​യ​ത്. ഇ​തി​നോ​ടു ചേ​ർ​ന്നു സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ ഖ​ന​നം ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തു നി​ന്നു അ​നു​മ​തി​യി​ല്ലാ​തെ ചെ​ങ്ക​ല്ല് വെ​ട്ടി​ക​ട​ത്തി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു. അ​തി​ർ​ത്തി നി​ശ്ച​യി​ച്ച് ക​ല്ലി​ടാ​നും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ മ​രു​ന്ന​ൻ മു​ഹ​മ്മ​ദ്, ടി.​എം. നാ​സ​ർ, കൗ​ണ്‍​സി​ല​ർ അ​ബ്ദു​റ​ഹീം, ഹു​സൈ​ൻ മേ​ച്ചേ​രി, യാ​ഷി​ക് തു​റ​ക്ക​ൽ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.