എ​സ്എ​സ്എ​ൽ​സി സേ ​പ​രീ​ക്ഷ: എ​ര​ത്തി​മ​ങ്ങാ​ട് സ്കൂ​ളി​നു നൂ​റു​മേ​നി വി​ജ​യം
Friday, August 19, 2022 12:14 AM IST
നി​ല​ന്പൂ​ർ: എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സേ ​പ​രീ​ക്ഷ​യെ​ഴു​തി​യ 14 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു. ഇ​തോ​ടെ സ്കൂ​ളി​ലെ 304 വി​ദ്യാ​ർ​ഥി​ക​ളും ഉ​ന്ന​ത​പ​ഠ​ന​ത്തി​നു അ​ർ​ഹ​ത നേ​ടി​യ​തോ​ടെ നൂ​റു ശ​ത​മാ​നം വി​ജ​യ​മാ​യി. 28 കു​ട്ടി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സും 18 പേ​ർ ഒ​ന്പ​തു വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സും നേ​ടി. സ്കൂ​ളി​ലെ 25 ശ​ത​മാ​ന​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ലെ​യും പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ലേ​യു​മാ​ണ്.
പ​ഠ​ന പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി അ​ധ്യാ​പ​ക​ർ ഓ​രോ കു​ട്ടി​ക​ളെ​യും ദ​ത്തെ​ടു​ത്തു. 2016 ലാ​ണ് ഇ​തി​നു മു​ന്പ് നൂ​റു ശ​ത​മാ​നം സ്കൂ​ളി​നു നേ​ടാ​നാ​യ​ത്.
സ്്കൂ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പി. ​മ​നോ​ഹ​ര​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മ​ധു​രം ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ നി​ർ​മി​ച്ച സ​രി​തം ‘ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ സി.​ഡി. പ്ര​കാ​ശ​നം പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ ഗീ​ത ദേ​വ​ദാ​സ് നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച അ​ടു​ക്ക​ള​ത്തോ​ട്ടം ഒ​രു​ക്കി​യ ടീം ​എ​സ്പി​സി​യ്ക്കും മി​ക​ച്ച ക​ർ​ഷ​ക വി​ദ്യാ​ർ​ഥി​നി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഖി​ല ലൂ​യി​സി​നെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷെ​രീ​ഫ് അ​നു​മോ​ദി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് 0ഹാ​രി​സ് ആ​ട്ടീ​രി, എ​സ്എം​സി അ​ധ്യ​ക്ഷ​ൻ പി.​എ​സ്. സ​ന്തോ​ഷ്, എം​ടി​എ പ്ര​സി​ഡന്‍റ് ബീ​ന പി. ​കു​മാ​ർ, സൂ​ര്യ​പ്ര​കാ​ശ്, പ്രി​ൻ​സി​പ്പ​ൽ റോ​സ​മ്മ ജോ​ണ്‍, പ്ര​ധാ​നാ​ധ്യാ​പി​ക സോ​ണി ഏ​ബ്രാ​ഹം, വി​ജ​യ​ഭേ​രി കോ-​ഓ​ർ​ഡി​നേ​റ്റ​ർ റ​ഷീ​ദ് അ​ക്ക​ര, ഇ. ​സു​കു​മാ​ര​ൻ, കെ.​വി.​ജോ​ഷി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.