നി​ല​ന്പൂ​രി​ൽ സി​പി​ഐ സ​മ്മേ​ള​ന​വും പാ​ർ​ട്ടി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും
Friday, August 19, 2022 12:16 AM IST
നി​ല​ന്പൂ​ർ: സി​പി​ഐ​ക്ക് നി​ല​ന്പൂ​രി​ൽ പു​തി​യ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് ഒ​രു​ങ്ങി. സി​പി​ഐ​യു​ടെ പ്ര​മു​ഖ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന സി. ​അ​ച്യു​ത​മേ​നോ​ന്‍റെ പേ​രി​ലാ​ണ് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ഓ​ഫീ​സ് 21 ന് ​രാ​ജ്യ​സ​ഭാം​ഗ​വും പാ​ർ​ട്ടി കേ​ന്ദ്ര സെ​ക്ര​ട്ട​റി​യ​റ്റം​ഗ​വു​മാ​യ ബി​നോ​യ് വി​ശ്വം വൈ​കു​ന്നേ​രം അ​ഞ്ചി​നു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 22 ന് ​പാ​ർ​ട്ടി നി​ല​ന്പൂ​ർ മ​ണ്ഡ​ലം സ​മ്മേ​ള​ന​വും ന​ട​ക്കും. പാ​ർ​ട്ടി ഓ​ഫീ​സി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് നേ​താ​ക്ക​ൾ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
നി​ല​ന്പൂ​ർ ഐ​എം​എ ഹാ​ളി​ലാ​ണ് സ​മ്മേ​ള​നം. നാ​ലു വ​ർ​ഷ​ത്തി​നി​ട​യി​ൽ നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ 60 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വു​ണ്ടാ​യ​താ​യി സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​എം. ബ​ഷീ​ർ പ​റ​ഞ്ഞു. നാ​ലു വ​ർ​ഷ​ത്തി​നി​ട​യി​ൽ പു​തി​യ 16 ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ളും നി​ല​വി​ൽ വ​ന്നു. പാ​ർ​ട്ടി​യു​ടെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും അം​ഗ​ബ​ല​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ പാ​ർ​ട്ടി അം​ഗ​ത്വ​മു​ള്ള​വ​രു​ടെ എ​ണ്ണം 666 ആ​യി ഉ​യ​ർ​ന്ന​താ​യും ബ​ഷീ​ർ പ​റ​ഞ്ഞു.
നി​ല​ന്പൂ​ർ ടൗ​ണി​ൽ ആ​റു സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഇ​രു​നി​ല​ക​ളി​ലാ​യി പാ​ർ​ട്ടി ഓ​ഫീ​സ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ ഉ​ദ്ഘാ​ട​നം പാ​ർ​ട്ടി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​പി. സു​നീ​ർ നി​ർ​വ​ഹി​ക്കും. അ​ച്യു​ത​മേ​നോ​ന്‍റെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം വി. ​ചാ​മു​ണ്ണി നി​ർ​വ​ഹി​ക്കും. പാ​ർ​ട്ടി പ​താ​ക ജി​ല്ലാ സെ​ക്ര​ട്ട​റി കൃ​ഷ്ണ​ദാ​സ് ഉ​യ​ർ​ത്തും. മ​ണ്ഡ​ലം പ​രി​ധി​യി​ലെ എ​ല്ലാ ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പാ​ർ​ട്ടി ഓ​ഫീ​സ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്നു നേ​താ​ക്ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​എം. ബ​ഷീ​ർ, മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം എം. ​മു​ജീ​ബ് റ​ഹ്മാ​ൻ, എം. ​ഉ​മ്മ​ർ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഇ.​കെ. ഷൗ​ക്ക​ത്ത​ലി, സി.​കെ. മൊ​യ്തീ​ൻ, സി​പി​ഐ​യു​ടെ ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ നാ​ജി​യ ഷാ​ന​വാ​സ്, യു.​കെ. ബി​ന്ദു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.