‘സു​മ​നം’ കാ​രു​ണ്യ സ്പ​ർ​ശ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, August 19, 2022 12:16 AM IST
ത​വ​നൂ​ർ: ത​വ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നി​ർ​ധ​ന​രാ​യ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു​ള്ള പ്ര​തി​മാ​സ ധ​ന​സ​ഹാ​യ പ​ദ്ധ​തി​യാ​യ സു​മ​നം കാ​രു​ണ്യ സ്പ​ർ​ശം പ​ദ്ധ​തി കെ.​ടി ജ​ലീ​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ർ​ധ​ന​രാ​യ 50 കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു പ്ര​തി​മാ​സം 1000 രൂ​പ വീ​തം അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സി.​പി.ന​സീ​റ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.
വൈ​സ് പ്ര​സി​ഡന്‍റ് ടി.​വി ശി​വ​ദാ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ക്കു​ന്ന പി.​എം.പു​രു​ഷോ​ത്ത​മ​ൻ, പി.​എം. ഷീ​ജ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വി​ജി​ത് വി​ജ​യ​ശ​ങ്ക​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി. ​അ​ബ്ദു​ൾ സ​ലിം, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.