കണ്വൻഷൻ നടത്തി
1223715
Thursday, September 22, 2022 11:13 PM IST
പെരിന്തൽമണ്ണ: ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു അങ്ങാടിപ്പുറം പഞ്ചായത്ത് കണ്വൻഷൻ ഹരിദാസ് നഗറിൽ (കോട്ടപറന്പ് എൽപി സ്കൂൾ) യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം അറുമുഖൻ പുലാമന്തോൾ ഉദ്ഘാടനം ചെയ്തു. അഷ്റഫ് പാലക്കോട് അധ്യക്ഷനായിരുന്നു. ഏരിയാ കമ്മിറ്റി സെക്രട്ടറി ദിലീപ്, അനിൽകുമാർ, സലീം കൊണ്ടേത്ത്, പ്രസിഡന്റ് ഫസൽ എന്നിവർ പ്രസംഗിച്ചു. പുതിയ കമ്മിറ്റി നിലവിൽ വന്നു. വളാഞ്ചേരി റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. വി.കെ ഫസൽ (പ്രസിഡന്റ്), സലീം കൊണ്ടേത്ത് (സെക്രട്ടറി), നൗഷാദ് (ട്രഷറർ), സുരേഷ് ബാബു, സതീഷ് (ജോയിന്റ് സെക്രട്ടറി), സിബിൻ, അനീഷ് (വൈസ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.