പോസ്റ്റർ പ്രചരണവും ഗൃഹസന്ദർശനവും നടത്തി
1224395
Sunday, September 25, 2022 12:02 AM IST
അങ്ങാടിപ്പുറം: രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാരത് ജോഡോ പദയാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി അങ്ങാടിപ്പുറം മണ്ഡലം മഹിളാ കോണ്ഗ്രസ് കമ്മിറ്റി ഗൃഹസന്ദർശനവും പോസ്റ്റർ പ്രചാരണവും നടത്തി. മഹിളാ കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി ഗീത ഉദ്ഘാടനം ചെയ്തു.
മഹിളാ കോണ്ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷംസിയ അസീസ്, മണ്ഡലം ജനറൽ സെക്രട്ടറി റൈഹാനത്ത്, സാജിത, സുമയ്യ, ഫസീല, ഉമ്മുൽ ഫസില തുടങ്ങിയവർ നേതൃത്വം നൽകി.