നാടെങ്ങും വയോജനങ്ങൾക്കു ആദരം
1226823
Sunday, October 2, 2022 12:23 AM IST
മലപ്പുറം: സാമൂഹികനീതി വകുപ്പും ജില്ലാപഞ്ചായത്തും സാമൂഹിക സുരക്ഷാമിഷനും സംയുക്തമായി ലോകവയോജന ദിനാഘോഷം സംഘടിപ്പിച്ചു. മലപ്പുറം ടൗണ്‍ഹാളിൽ നടന്ന പരിപാടി പി.ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു.
നിലന്പൂർ: നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് ഉൽസവപ്പെരുമ 2022ന്റെ ഭാഗമായി വിപുലമായ പരിപാടികളോടെ വയോജന ദിനം ആചരിച്ചു. ബ്ലോക്കിലെ ഏറ്റവും പ്രായമായ ബ്ലോക്ക് മുത്തശനായി വെട്ടിക്കൽ നാരായണനെയും മുത്തശിയായി കുരിശുംമൂട്ടിൽ അന്നമ്മ തോമസിനെയും തെരഞ്ഞെടുത്തു.
ഒരോ ഗ്രാമപഞ്ചായത്തിൽ നിന്നു തെരഞ്ഞെടുത്ത വയോജനങ്ങൾക്ക് ആദരവ് നൽകി. പരിപാടി നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ പാത്തുമ്മ ഇസ്മയിൽ അധ്യക്ഷത വഹിച്ചു.