ഉപജില്ലാ ഗെയിംസ്: ജിഎച്ച്എസ്എസ് കടുങ്ങപുരം മുന്നിൽ
1227629
Thursday, October 6, 2022 12:02 AM IST
മങ്കട: മങ്കട ഉപജില്ലാ സ്കൂൾ ഗെയിംസ് ഫെസ്റ്റിവെൽ അങ്ങാടിപ്പുറം തരകൻ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റ്് ടി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വി.കെ.വേണുഗോപാൽ, ഹെഡ്മാസ്റ്റർ മനോജ്, മങ്കട എഇഒ മിനി ജയൻ തുടങ്ങിയവർ സംബന്ധിച്ചു. വിവിധ വിഭാഗങ്ങളിലായി നടന്ന കരാട്ടെ ടൂർണമെന്റിൽ സെന്റ് മേരീസ് എച്ച്എസ്എസ് പരിയാപുരം ചാന്പ്യൻമാരായി. ടിഎച്ച്്എസ് അങ്ങാടിപ്പുറം, ജിവിഎച്ച്എസ്എസ് മക്കരപ്പറന്പ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വടക്കാങ്ങര ടിഎസ്എസിൽ നടന്ന വോളിബോൾ ചാന്പ്യൻഷിപ്പിൽ ജൂണിയർ, സീനിയർ (ആണ്) വിഭാഗങ്ങളിൽ കടുങ്ങപുരം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും ഐകെടി ചെറുകുളന്പ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂണിയർ വിഭാഗം പെണ്കുട്ടികളുടെ മത്സരത്തിൽ ഗവണ്മെന്റ്് എച്ച്എസ്എസ് പാങ്ങ് ഒന്നാം സ്ഥാനവും ടിഎസ്എസ് വടക്കാങ്ങര രണ്ടാം സ്ഥാനവും നേടി. സബ് ജൂണിയർ വിഭാഗത്തിൽ പാങ്ങ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും എയുപിഎസ് കൂട്ടിൽ രണ്ടാം സ്ഥാനവും നേടി.
ബോൾ ബാഡ്്മിന്റൻ ജൂണിയർ, സീനിയർ (ആണ്, പെണ്) വിഭാഗങ്ങളിൽ കടുങ്ങപുരം ഗവണ്മെന്റ്് എച്ച്എസ്എസ് ചാന്പ്യൻമാരായി. എഎംഎച്ച്എസ് തിരൂർക്കാട് ജൂണിയർ ആണ് വിഭാഗത്തിലും, ടിഎസ്എസ് വടക്കാങ്ങര സീനിയർ വിഭാഗത്തിലും രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂണിയർ, സീനിയർ (പെണ്) വിഭാഗങ്ങളിൽ ടിഎസ്എസ് വടക്കാങ്ങര രണ്ടാം സ്ഥാനം നേടി. ഇന്നും നാളെയുമായി ഷട്ടിൽ ബാഡ്മിന്റൻ, നെറ്റ്ബോൾ എന്നീ മത്സരങ്ങൾ നടക്കുമെന്നു ഉപജില്ലാ സെക്രട്ടറി വി.എം. ഹംസ അറിയിച്ചു.